കുവൈത്തില്‍ വിമാനത്തിന്‍റെ ചക്രത്തിനടിയില്‍ പെട്ട് മലയാളി മരിച്ചു

kuwait-accident
SHARE

കുവൈത്ത് വിമാനത്താവളത്തിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽപ്പെട്ട് മലയാളി മരിച്ചു. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി ആനന്ദ് രാമചന്ദ്രൻ (35) ആണ് മരിച്ചത്. ഹാങ്കറിൽനിന്ന് പാസഞ്ചർ ഗേറ്റിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്ന കുവൈത്ത് എയർവെയ്സ് വിമാനം കെട്ടിവലിക്കുകയായിരുന്ന കയർ പൊട്ടിയതാണ് അപകട കാരണം.

പുഷ്ബാക് ട്രാക്ടറിൽ നിന്നുകൊണ്ട് വിമാനത്തിലെ കോക്പിറ്റിലുണ്ടായിരുന്നയാൾക്ക് നിർദേശം നൽകുകയായിരുന്നു ആനന്ദ്. കയറ് പൊട്ടിയത് മനസിലാക്കിയ ട്രാക്ടർ ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ തെറിച്ച് താഴെവീണ ആനന്ദിനുമേൽ വിമാനത്തിന്റെ ചക്രം കയറുകയായിരുന്നു. 

അപകട സമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും അപകടത്തിൽ അതീവ ദുഃഖമുണ്ടെന്നും കുവൈത്ത് എയർവേയ്സ് അധികൃതർ പറഞ്ഞു. എട്ടുവർഷമായി കുവൈത്ത് എയർവെയ്സിൽ ജോലി ചെയ്തുവരികയാണ് ആനന്ദ്. ഭാര്യ: ആൻ സോഫിന ആനന്ദ്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.