വിശ്വാസികൾക്ക് റമസാൻ ആശംസിച്ച് ഗൾഫ് ഭരണാധികാരികൾ

ramsan-gulf--6
SHARE

റമസാൻ മാസത്തിൽ ഇസ്ലാം മതവിശ്വാസികൾക്കു പ്രാർഥനാശംസകളുമായി ഗൾഫ് രാജ്യങ്ങളിലെ ഭരണാധാകാരികൾ. ഭീകരതയുടെ ഉറവിടം കണ്ടെത്തി പിഴുതു മാറ്റുകയാണ് സൌദിയുടെ പ്രധാനലക്ഷ്യമെന്നു ഭരണാധികാരി സൽമാൻ രാജാവ് റമസാൻ സന്ദേശത്തിൽ പറഞ്ഞു. അതേസമയം, മക്ക,മദീന ഹറമുകളില്‍ റമസാനിലെ രാത്രി ന

ലോകത്തുയരുന്ന തീവ്ര,ഭീകര ചിന്തകളെ എല്ലാ ശക്തിയുമുപയോഗിച്ചു ചെറുക്കുമെന്നു റമസാൻ സന്ദേശത്തിൽ സൌദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. ജനങ്ങളുടെ സഹവർത്തിത്വത്തിനും സമാധാനത്തിനുമായി രാജ്യാന്തര മുന്നേറ്റം ആവശ്യമാണ്. പരസ്പര ബന്ധം നിലനിർത്താനും വിട്ടുവീഴ്ച ചെയ്യാനും എല്ലാവരും സന്നദ്ധരാകണമെന്നും സൽമാൻ രാജാവ് ഓർമിപ്പിച്ചു. 

സ്നേഹവും സമാധാനവും സഹിഷ്ണുതയും നിറഞ്ഞതായിരിക്കട്ടെ റമസാൻ മാസമെന്നു യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വ്യക്തമാക്കി. വിവിധ മുസ്ലിം രാജ്യങ്ങളിലെ ഭരണാധികാരികൾക്കും ജനങ്ങൾക്കും യുഎഇ ഉപസർവ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റമസാൻ ആശംസ നേർന്നു. കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളിലെ ഭരണാധികാരികളും നോമ്പുകാലത്തേക്കു പ്രവേശിക്കുന്ന വിശ്വാസികൾക്കു പ്രാർഥനാശംസകൾ നേർന്നു. അതേസമയം, ഉംറ തീർഥാടനത്തിനെത്തിയ വിശ്വാസികളുടെ എണ്ണം അനുദിനം വർധിക്കുകയാണ്. 

ഒരു മാസം നീളുന്ന രാത്രി നമസ്കാരങ്ങൾക്കും പ്രാർഥനകൾക്കുമായി പ്രത്യേക സൌകര്യങ്ങളാണ് മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഒരുക്കിയിരിക്കുന്നത്. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.