ഭിന്നശേഷിക്കാർക്ക് സ്ഥിരം വേദിയൊരുക്കി ഗോപിനാഥ് മുതുകാട്

muthukad-gulf-06
SHARE

ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ സ്ഥിരം വേദിയുമായി മജീഷ്യൻ ഗോപിനാഥ് മുതുകാട്. കഴക്കൂട്ടത്തെ മാജിക് പ്ളാനെറ്റിലാണ് വേദിയൊരുക്കുന്നത്. ലോകത്താദ്യമായാണ് ഭിന്നശേഷിക്കാർക്കായി ഇത്തരമൊരു വേദിയൊരുങ്ങുന്നതെന്നു മുതുകാട് ദുബായിൽ പറഞ്ഞു.

സർക്കാരിന്റെ സാമൂഹിക സുരക്ഷാ മിഷൻ, യുനിസെഫ് എന്നിവയുമായി സഹകരിച്ചു നടത്തുന്ന പദ്ധതിയിൽ ഭിന്നശേഷിക്കാരായ നൂറു കുട്ടികളെ പരിശീലിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ ജില്ലകളിലും നടക്കുന്ന ടാലൻറ് ഡിസ്പ്ളേ പരിപാടികളിലൂടെ തിരഞ്ഞെടുക്കുന്ന കുട്ടികൾക്കു അഭിരുചികൾക്കിണങ്ങുന്ന കലകളിൽ പരിശീലനം നൽകും. 

നാലു കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി ഡിഫ്റൻറ് ആർട് സെൻറർ എന്ന പേരിലായിരിക്കും അറിയപ്പെടുക. മാജിക് പ്ലാനറ്റ് സന്ദർശിച്ചതിലൂടെ ഭിന്നശേഷിയുള്ള കുട്ടികളുടെ ലോകം തിരിച്ചറിഞ്ഞതിനാലാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്നു ഇറാം ഗ്രൂപ്പ് സിഎംഡി സിദ്ദിഖ് അഹമ്മദ് വ്യക്തമാക്കി.

ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിക്കുന്ന മാജിക് അടക്കമുള്ള കലാപരിപാടികൾ പ്രദർശിപ്പിക്കു്ന് മാജിക് പ്ളാനെറ്റ് വിസ്മയ അനുഭവമാണ് കുട്ടികൾക്കും മുതിർന്നവർക്കും പകരുന്നത്. അതിൻറെ ഭാഗമായാണ് ഡിഫ്റൻറ് ആർട് സെൻററും ഒരുങ്ങുന്നത്.

MORE IN GULF
SHOW MORE