നാട്ടിലേക്കു അയക്കുന്ന പണത്തിനു പ്രത്യേക നികുതി; നീക്കം കുവൈത്ത് ഉപേക്ഷിച്ചേക്കും

tax1
SHARE

കുവൈത്തിൽ വിദേശികൾ നാട്ടിലേക്കു അയക്കുന്ന പണത്തിനു പ്രത്യേക നികുതി ഏർപ്പെടുത്താനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും.  ജൂണിൽ അവസാനിക്കുന്ന പാർലമെൻ‌റിൻ‌റെ നടപ്പുസമ്മേളനത്തിൻ‌റെ കാര്യപരിപാടിയിൽ നികുതി വിഷയം ഉൾപ്പെടുത്തിയേക്കില്ലെന്നാണ് സൂചന. 

മലയാളികളടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകുമായിരുന്ന നിർദേശം നടപ്പിലാകില്ലെന്നാണ് സൂചന. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിനു അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തണമെന്ന നിർദേശത്തെ സർക്കാർ ശക്തമായി എതിർക്കുന്നതാണ് കാരണം. അതിനാൽതന്നെ, നിർദേശം പാർലമെൻ‌റ് അംഗീകരിച്ചാലും സർക്കാർ അത് നിരാകരിച്ച് പാർലമെൻ‌റിന് തിരിച്ചയച്ചേക്കും. നികുതി നിർദേശം പ്രായോഗികമല്ലെന്നാണ്  ചേംബർ ഓഫ് കോമേഴ്സ് അടക്കമുള്ള സ്ഥാപനങ്ങളുടെ നിലപാട്. പാർലമെൻ‌റിൻ‌റെ ധനസാമ്പത്തികകാര്യ സമിതിയാണ് രണ്ടാഴ്ച മുൻപ് നികുതി നിർദേശത്തിന് അംഗീകാരം നൽകിയത്. സമിതിയുടെ അനുമതി ലഭിച്ച ബിൽ പാർലമെൻ‌റിൽ വയ്ക്കാനിരിക്കെയാണ് നടപ്പുസമ്മേളനത്തിൽ അതുണ്ടാകില്ലെന്ന സൂചന ശക്തമാകുന്നത്. ഈ നിർദേശത്തോട്  പാർലമെൻ‌റിൻ‌റെ നിയമനിയമ നിർമാണ സമിതിയും അനുകൂലനിലപാടിലല്ല.   സമ്പദ്ഘടനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് നിർദേശമെന്നാണ് സമിതിയുടെ നിലപാട്.  അതേസമയം നികുതി ചുമത്തുന്നത് ഭരണഘടനാ പരിധിക്കുള്ളിലുള്ളതാണെന്നും നിയമലംഘനമല്ലെന്നുമാണ് ധനസാമ്പത്തികകാര്യ സമിതിയുടെ അഭിപ്രായം.

MORE IN GULF
SHOW MORE