വിമാനം വൈകിയത് 'ഭാഗ്യ'മായി; ഇന്ത്യക്കാരി ദുബായിൽ നേടിയത് 7 കോടി

Sara-Elrayah-Ahmed.jpg.image.784.410
SHARE

വൈകിയെത്തിയ വിമാനം ഇന്ത്യന്‍ വിദ്യാർഥിക്ക് കൊണ്ടുവന്നത് കോടിഭാഗ്യം. സാറാ ഇൽറാഹ് അഹമ്മദ് എന്ന 21കാരിക്കാണ് അപ്രതീക്ഷിത സമ്മാനം. ഏഴു കോടി രൂപയാണ് സാറയെ തേടിയെത്തിയത്.

മുംബൈയിൽ നിന്നും ദുബായ് വഴി മനാമയിലേക്ക് പോവുകയായിരുന്നു സാറ. വിമാനം ആറു മണിക്കൂർ വൈകിയതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ പെൺകുട്ടി കുടുങ്ങി. ഈ സമയത്താണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റ് എടുക്കാമെന്ന് കരുതിയത്. 299 സീരീസിലെ 2790 എന്ന നമ്പറിലെ ടിക്കറ്റാണ് എടുത്തത്. നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് ഈ ടിക്കറ്റിന്. സാറ ആദ്യമായി എടുത്ത ടിക്കറ്റിലൂടയാണ് കോടിഭാഗ്യം എത്തിയത്.

മാർച്ച് അവസാനത്തോടെയാണ് ടിക്കറ്റ് എടുത്തത്. ജീവിതത്തിലെ ഏറ്റവും വലിയ ഈ സർപ്രൈസ് പിതാവിന് സമർപ്പിക്കുന്നുവെന്ന് സാറ പറയുന്നു. പിതാവിനെ അത്ഭുതപ്പെടുത്താൻ വേണ്ടിയാണ് ടിക്കറ്റ് എടുത്തത്. ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല. ഒരിക്കലും സമ്മാനം തനിക്കായിരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം വിചാരിച്ചത് ആരോ പറ്റിക്കാൻ വേണ്ടി ചെയ്യുന്നതാണ് എന്നാണ്. പിന്നീട് അങ്ങനെയല്ല എന്നു മനസിലായി. ഉടൻ തന്നെ ഞാൻ പിതാവിനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം വളരെ സന്തോഷവാൻ ആയിരുന്നുവെന്നും സാറ പറയുന്നു.

പിതാവ് സുഡാൻ പൗരനും മാതാവ് ഇന്ത്യക്കാരിയുമാണ്. ബഹ്റൈനിൽ സ്ഥിരതാമസം ആക്കിയവരാണ് ഇവർ. ഇന്ത്യൻ പാസ്പോർട്ടുള്ള സാറ പക്ഷേ, ഉന്നത വിദ്യാഭ്യാസത്തിന് തിരഞ്ഞെടുത്തത് സുഡാൻ ആയിരുന്നു. ചെറുപ്പം മുതലേ ഡോക്ടർ ആകണമെന്നായിരുന്നു ആഗ്രഹം. ഇനിയും പഠിക്കാനുണ്ട്. ഇപ്പോഴുള്ളത് പൂർത്തിയാക്കിയ ശേഷം സർജിക്കൽ റസിഡൻസി പഠിച്ച് സർജൻ ആകണമെന്നാണ് ആഗ്രഹം. ഉന്നതവിദ്യാഭ്യാസം യൂറോപ്പിൽ ചെയ്യണമെന്നാണ് ആഗ്രഹം. അതിന് സമ്മാനമായി ലഭിച്ച ഈ പണം വലിയ സഹായം ചെയ്യുമെന്നാണ് കരുതുന്നത്. നാലു മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് സാറ. മൂത്ത സഹോദരൻ ഉന്നതവിദ്യാഭ്യാസം പൂണെയിലാണ് ചെയ്യുന്നത്. കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും ഈ നറുക്കെടുപ്പ് സമ്മാനം സഹായിക്കുമെന്നാണ് ഈ 21കാരി പ്രതീക്ഷിക്കുന്നത്.

1999 ൽ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന 141മത് ഇന്ത്യക്കാരിയാണ് അവസാന വർഷ മെഡിക്കൽ വിദ്യാർഥിനിയായ. സുഡാനിലെ നൈൽ യൂണിവേഴ്സിറ്റിയിലാണ് സാറ മെഡിക്കൽ പഠനം നടത്തുന്നത്.

MORE IN GULF
SHOW MORE