സഞ്ചാരികൾക്കായി ആഢംബര പദ്ധതികളുമായി ഷാർജ

sharjah-new-29-04
SHARE

സഞ്ചാരികൾക്കായി വൻ ആഡംബര ഹോസ്പിറ്റാലിറ്റി പദ്ധതികളുമായി ഷാർജ നിക്ഷേപ വികസന വകുപ്പ്.  നൂറ്റിമുപ്പതു മില്യൺ ദിർഹത്തിൻറെ മൂന്നു പദ്ധതികളാണ് തുടങ്ങുന്നത്. ഷാർജയുടെ സാംസ്കാരികത്തനിമയും മനോഹര കാഴ്ചകളും പരിചയപ്പെടുത്തുന്നതായിരിക്കും പുതിയ പദ്ധതികൾ. 

ആതിഥേയത്വത്തിൻറേയും സഞ്ചാര അനുഭവങ്ങളുടേയും പുതിയ ലോകമൊരുക്കുന്ന പദ്ധതികളാണ് ഷാർജ നിക്ഷേപ വികസന വകുപ്പ് ശുറൂഖ്‌ ആവിഷ്കരിക്കുന്നത്. ദുബായിൽ നടക്കുന്ന അറബ് ട്രാവൽ മാർട്ടിൽ വെച്ചു പദ്ധതികൾ അനാവരണം ചെയ്തു. മെലീഹയിലെ അൽ ഫയ ലോഡ്ജ്, കൽബയിലൊരുങ്ങുന്ന കിംഗ് ഫിഷർ ലോഡ്‌ജ്‌, അൽ ബദായർ മരുഭൂമിയിലൊരുങ്ങുന്ന അൽ ബദായർ ഒയാസിസ്‌ എന്നിങ്ങനെ ചരിത്രവും മനോഹര കാഴ്ചകളും സമ്മേളിക്കുന്ന ഇടങ്ങളിലാണ് പദ്ധതികളൊരുക്കുന്നത്. 

കൽബയിലെ കിംഗ് ഫിഷർ ലോഡ്ജ് പ്രവർത്തനം തുടങ്ങി. ഇന്ത്യൻ മഹാസമുദ്രത്തെ അഭിമുഖീകരിക്കുന്ന ലോഡ്ജിനു ചുറ്റും കണ്ടൽക്കാടുകളുടെ മനോഹര കാഴ്ചയൊരുക്കുന്ന ഇടത്താണ് പദ്ധതി. പ്രകൃതി സൗഹൃദപരമായാണ് നിർമാണം.  മറ്റു രണ്ടു പദ്ധതികളും വരുംമാസങ്ങളിലായി സഞ്ചാരികൾക്കായി തുറന്നുനൽകും. കൽബ ലോഡ്ജിലേക്ക് ഇന്ത്യക്കാരടക്കം നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഷാർജയുടെ പൈതൃകവും മൂല്യങ്ങളും സംരക്ഷിച്ചു കൊണ്ട് ഭാവിയിലേക്കുള്ള ഉറച്ച ചുവടുവയ്പ്പാണ് പുതിയ പദ്ധതികളെന്നു ശുറൂഖ്‌ സി.ഓ.ഒ അഹ്മദ് അൽ ഖസീർ പറഞ്ഞു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന അറബ് ട്രാവൽ മാർട്ടിന്റെ നാലാം ഹാളിലാണ് ശുറൂഖ്‌ പ്രദർശനം.

MORE IN GULF
SHOW MORE