ടൂറിസത്തിലെ പുതിയ ആശയങ്ങളുമായി അറേബ്യൻ ട്രാവൽ മാർട്ടിന് തുടക്കം

dubai-travelmart
SHARE

ടൂറിസം മേഖലയിലെ നവീന ആശയങ്ങളും മേഖലകളും പരിചയപ്പെടുത്തുന്ന അറേബ്യൻ ട്രാവൽ മാർട്ടിനു ദുബായിൽ തുടക്കം. വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന പ്രദർശനത്തിൽ  ഇന്ത്യ അടക്കം നൂറ്റിഅൻപതോളം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ലോകരാജ്യങ്ങൾക്കു മുന്നിൽ കേരളമടക്കമുള്ള വിനോദസഞ്ചാരമേഖലകളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

ഇൻക്രെഡിബിൾ ഇന്ത്യയെന്ന ടാഗ് ലൈനിലാണ് ഇരുപത്താറാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഇന്ത്യയുടെ പവലിയൻ ഒരുക്കിയിരിക്കുന്നത്. ആന്ധ്രാപ്രദേശ്, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളുടേയും എയർ ഇന്ത്യ, ഐആർസിടിസി തുടങ്ങിയ സ്ഥാപനങ്ങളുടേയും സ്വകാര്യ ട്രാവൽ ഏജൻസികളുടേയും പ്രത്യേക പവലിയനുകളും ഒരുക്കിയിട്ടുണ്ട്. 

ആയുർവേദം, യുനാനി, സിദ്ധ, തുടങ്ങിയ ചികിൽസാരീതികളെ ഗൾഫ് പൌരൻമാർക്കടക്കം പരിചയപ്പെടുത്തുന്നതിനു ഇന്ത്യൻ പവലിയൻ ലക്ഷ്യമിടുന്നു. മേയ് ഒന്നുവരെ നീളുന്ന പരിപാടിയിൽ രണ്ടായിരത്തിഅഞ്ഞൂറിലധികം കമ്പനികളാണ് ഭാഗമാകുന്നത്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സെമിനാറുകളും, ശിൽപശാലകളും ചർച്ചകളും ട്രാവൽ മാർട്ടിൽ അവതരിപ്പിക്കുന്നുണ്ട്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.