ക്രൈസ്തവ വിശ്വാസികൾക്ക് പ്രാർഥനകൾക്ക് പ്രത്യേക സൗകര്യമൊരുക്കി യു.എ.ഇ

uae
SHARE

സൗദിയിലേയും അബുദാബിയിലെ പടിഞ്ഞാറൻ മേഖലയിലേയും ക്രൈസ്തവ വിശ്വാസികൾക്കു ദുഖവെള്ളി പ്രാർഥനകൾക്കു പ്രത്യേക സൌകര്യമൊരുക്കി യു.എ.ഇ. റുവൈസിൽ ഭരണകൂടം അനുവദിച്ച സ്ഥലത്തു നടത്തിയ ദുഖവെള്ളി ശുശ്രൂഷകൾക്കു  മലയാളികളുൾപ്പെടെ നൂറുകണക്കിനു പേരാണ് പങ്കെടുത്തത്.   

സഹിഷ്ണുതാവർഷത്തിൽ  പ്രവാസികളടക്കമുള്ള വിശ്വാസികൾക്കു പ്രാർഥനാ സൌകര്യമൊരുക്കി യുഎഇ ഭരണകൂടം.അബുദാബി നഗരത്തിൽ നിന്നും 350 കിലോമീറ്റർ അകലെ സൌദി അതിർത്തിയോട് അടുത്ത സ്ഥലമായ റുവൈസിലായിരുന്നു പ്രാർഥനാ ശുശ്രൂഷകൾ.

ദുഖവെള്ളി ശുശ്രൂഷകൾക്കു  മലങ്കര ഓർത്തഡോൿസ്‌ സഭയുടെ ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കുബ് മാർ ഏലീയാസ് മെത്രാപ്പൊലിത്താ മുഖ്യ കാർമ്മികത്വം വഹിച്ചു. ബദാസയിദ്, ലിവ, സൌദി അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസി തൊഴിലാളികളടക്കമുള്ളവർ പ്രാർഥനകളിൽ പങ്കെടുത്തു. 

അബുദാബി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ഭാഗമായ റുവൈസ് സെന്റ്  ജോൺസ് കോൺഗ്രിഗേഷനിൽ വെച്ചു ഓശാന പെരുനാൾ മുതൽ ഈസ്റ്റർ വരെ നീണ്ടുനിൽക്കുന്ന പ്രാത്ഥനകൾക്കാണ് പ്രത്യേക സ്ഥലം അനുവദിച്ചത്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.