പീഡാനുഭവ സ്മരണയിൽ പ്രവാസികൾ; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

doha-good-friday
SHARE

‌യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഒാര്‍മകളുമായി ഇന്ന് ദുഃഖവെള്ളി. ഗൾഫ് നാടുകളിലെ പ്രവാസികളായ മലയാളികളും വിവിധ ദേവാലയങ്ങളിലായി ദുഖവെള്ളി ശുശ്രൂഷകളിൽ പങ്കെടുത്തു.  ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് പൗലോസ് കാതോലിക്കാ ബാവ ദോഹയിൽ  ശുശ്രൂഷകൾക്കു നേതൃത്വം നൽകി. 

ദോഹയിലെ മലങ്കര ഓർത്തഡോക്സ് ചർച്ചിൽ മലയാളികളടക്കം ആയിരക്കണക്കിനു വിശ്വാസികൾ ദുഖവെള്ളി പ്രാർഥനകളിൽ പങ്കെടുത്തു. കുരിശും മെഴുകുതിരിയുമേന്തി നടന്ന പ്രദക്ഷിണത്തിനും പ്രാർഥനയ്ക്കും  ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് പൌലോസ് കാതോലിക്കാ ബാവ  മുഖ്യകാർമികത്വം വഹിച്ചു.

ദുബായ് സെൻറ് മേരീസ്, ഷാർജ സെൻര് മൈക്കിൾസ്, അബുദാബി സെൻറ് ജോസഫ് എന്നീ കത്തോലിക്കാ ദേവാലയങ്ങളിലും ദുഖവെള്ളിയോടനുബന്ധിച്ചു പ്രത്യേക പ്രാർഥനകളും കുരിശിൻറെ വഴിയും സംഘടിപ്പിച്ചു. സെൻ‌റ് ജോർജ് യൂണിവേഴ്സൽ യാക്കോബായ വലിയപള്ളിയിൽ ദുഃഖവെള്ളി ശുശ്രൂഷയ്ക്ക് അങ്കമാലി ഭദ്രാസന സഹായമെത്ര് മാത്യൂസ് മാർ അന്തിമോസ് നേതൃത്വം നൽകി.

കുവൈത്ത് സിറ്റി മാർത്തോമ ഇടവക, ദോഹ ഔർ ലേഡി ഓഫ് റോസറി, മസ്ക്കറ്റ് സെൻറ് മേരീസ് യാക്കോബായ തുടങ്ങിയ പള്ളികളിലെ ദുഖവെള്ളി ശുശ്രൂഷകളിലും ആയിരക്കണക്കിനു മലയാളി പ്രവാസികളടക്കമുള്ളവർ പങ്കെടുത്തു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.