പ്രവാസികൾക്കു തിരിച്ചടിയായി കുവൈത്തിൽ പുതിയ നികുതി

kuwait-1
SHARE

കുവൈത്തിൽ വിദേശികൾ നാട്ടിലേക്കു അയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തണമെന്ന നിർദേശത്തിനു പാർലമെന്റിന്റെ ധനസാമ്പത്തികകാര്യ സമിതിയുടെ അംഗീകാരം. അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തണമെന്നാണ് ശുപാർശ. നിയമം പ്രാബല്യത്തിൽ വന്നാൽ അതു മലയാളികളടക്കമുള്ള പ്രവാസികൾക്കു കനത്ത തിരിച്ചടിയാകും.

പ്രവാസികൾ നാട്ടിലേക്കു അയക്കുന്ന പണത്തിനു നികുതി ഏർപ്പാടാക്കണമെന്ന നിർദേശത്തെ അംഗീകരിക്കുന്നതായി പാർലമെന്റിന്റെ ധനസാമ്പത്തികകാര്യ സമിതി വ്യക്തമാക്കി. സമിതിയുടെ തീരുമാനം പാർലമെന്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. നികുതി നിർദേശത്തെ സർക്കാരും പാർലമെന്റിന്റെ നിയമനിർമാണ സമിതിയും നേരത്തെ എതിർത്തിരുന്നു. 

സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകുന്നതാണ് ശുപാർശയെന്നു വ്യക്തമാക്കിയാണ് നിർദേശത്തെ സർക്കാർ എതിർത്തത്. എന്നാൽ നികുതി നിർദേശം ഭരണഘടനയ്ക്കെതിരല്ലെന്നും നിയമലംഘനമല്ലെന്നുമാണ് ധന സാമ്പത്തിക കാര്യ സമിതിയുടെ അഭിപ്രായം. പാർലമെന്റിൽ സർക്കാർ ഈ നിർദേശത്തെ എതിർക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. കുവൈത്തിൽ എഴുപതു ശതമാനത്തോളം പ്രവാസികളാണെന്നാണ് റിപ്പോർട്ട്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.