ദുബായ് എയര്‍പോര്‍ട്ടില്‍ നവീകരണം; കേരള വിമാനങ്ങളടക്കം പുനഃക്രമീകരിച്ചു

dubai-airport
SHARE

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലേതടക്കമുള്ള വിമാനസർവീസുകളിൽ മാറ്റം. ഷാർജ, ദുബായ് അൽ മക്തും വിമാനത്താവളങ്ങളിലേക്കാണ് സർവീസുകൾ മാറ്റുന്നത്. നാളെ മുതൽ മെയ് മുപ്പതുവരെ നാൽപ്പത്തിയഞ്ചു ദിവസത്തേക്കാണ് സർവീസുകൾ പുനഃക്രമീകരിക്കുന്നത്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടു റൺവേകളിൽ ഒരെണ്ണമാണ് 45 ദിവസത്തേക്കു അടച്ചിടുന്നത്.  ദുബായ് വഴിയുള്ള എയർ ഇന്ത്യ എക്സ്പ്രസിൻറെ ദുബായ്...കൊച്ചി വിമാനസർവീസ് ഷാർജ വഴിയാക്കും. എയർ ഇന്ത്യ എക്സ്പ്രസ് നാന്നൂറ്റി മുപ്പത്തിനാല്, നാന്നൂറ്റി മുപ്പത്തിയഞ്ച് ദുബായ്...കൊച്ചി...കൊച്ചി... ദുബായ്  വിമാനങ്ങൾ ഷാർജയിൽ നിന്നായിരിക്കും സർവീസ് നടത്തുന്നത്. 

ഇന്ത്യയുടെ ദുബായ്...മുംബൈ, ദുബായ്...ചെന്നെ, ദുബായ്...ബാംഗ്ളൂർ...ഗോവ വിമാനസർവീസുകളും ഷാർജ വഴിയായിരിക്കും സർവീസ് നടത്തുന്നത്. പ്രതിദിനം 145 യാത്രാ വിമാനങ്ങളുടെ സർവീസുകൾ ദുബായ് ജബൽ അലി അൽ മക്തും വിമാനത്താവളത്തിലേക്കു മാറ്റും. ഫ്ളൈ ദുബായ്, വിസ് എയർ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗൾഫ് എയർ, കുവൈത്ത് എയർലൈൻസ് തുടങ്ങിയവ അൽ മക്തും വിമാനത്താവളത്തിൽ നിന്നായിരിക്കും സർവീസ് നടത്തുന്നത്. 

നവീകരണ പ്രവർത്തനങ്ങൾ തീരും വരെ ദുബായ് വിമാനത്താവളത്തിൽ നിന്നും അൽ മക്തും വിമാനത്താവളത്തിലേക്ക് സൌജന്യ ബസ് സർവീസ് ഉണ്ടായിരിക്കും. സർവീസുകളിലെ മാറ്റങ്ങൾ യാത്രക്കാരെ അറിയിക്കുമെന്നു വിമാനക്കമ്പനികൾ വ്യക്തമാക്കുന്നു. 

Gfx

ഏപ്രിൽ 26 മുതൽ മെയ് 30 വരെ 

ദുബായ്ക്കു പകരം ഷാർജ വഴി

എയർ ഇന്ത്യ എക്സ്പ്രസ് 

IX 435 / 434 കൊച്ചി-ഷാർജ

IX 813 / 814 മംഗലാപുരം-ഷാർജ

IX 383 / 384 മംഗലാപുരം-ഷാർജ

IX 141 / 142 ഡൽഹി-ഷാർജ

എയർ ഇന്ത്യ

AI 983 മുംബൈ-ഷാർജ

AI 906 ചെന്നൈ-ഷാർജ

AI 951/952 വിശാഖപട്ടണം-ഹൈദരാബാദ്-ഷാർജ

MORE IN GULF
SHOW MORE