ജറുസലേം യാത്രയെ അനുസ്‍മരിച്ച് ക്രൈസ്‍തവർ; ഗൾഫിലെ ദേവാലയങ്ങളിൽ പ്രാർഥന

dubai-palm-sunday
SHARE

വിശുദ്ധവാരാചരണത്തിന് തുടക്കംക്കുറിച്ച് ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു. ഗൾഫിലെ വിവിധ ദേവാലയങ്ങളിൽ നടന്ന  പ്രത്യേക പ്രാർഥനകളിലും ശുശ്രൂഷകളിലും പ്രവാസിമലയാളികളടക്കമുള്ളവർ പങ്കെടുത്തു. 

നാട്ടിൽ കുരുത്തോലകളുമായി  ദേവാലയങ്ങളിലേക്കു പ്രദക്ഷിണമായി നടന്നടുത്ത ഓശാന ഞായറിൻറെ ഓർമകളുമായി പ്രവാസലോകത്തു മലയാളികളടക്കമുള്ള ക്രൈസ്തവർ ഓശാന പെരുന്നാൾ ആചരിച്ചു.

ദുബായ് സെൻറ് മേരീസ്, ഷാർജ സെൻറ് മൈക്കിൾസ് അബുദാബി സെൻറ് ജോസഫ് കത്തീഡ്രൽ തുടങ്ങിയ കത്തോലിക്കാ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയോടൊപ്പമായിരുന്നു ഓശാന ആചരണം.

അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ ഓശാന ശുശ്രുഷകൾക്ക് മലങ്കര ഓർത്തഡോൿസ്‌ സഭയുടെ ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കുബ് മാർ ഏലീയാസ് മെത്രാപ്പൊലിത്താ മുഖ്യ കാർമ്മികത്വം വഹിച്ചു.  കുവൈത്ത് സെ‌ൻ‌റ് ജോർജ് യൂണിവേഴ്സൽ യാക്കോബായ വലിയ പള്ളിയിലെ കർമങ്ങൾക്കു അങ്കമാലി ഭദ്രാസനാധിപൻ മാത്യൂസ് മാർ അന്തിമോസ് കാർമികത്വം വഹിച്ചു.

ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തോഡോക്സ് കത്തീഡ്രൽ, കുവൈത്ത് സിറ്റി മാർത്തോമ ഇടവക, സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച്, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ‌ഇടവക തുടങ്ങിയ ദേവാലയങ്ങളിലും ഓശാന ശുശ്രൂഷകൾ നടന്നു. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.