ഖഷോഗിക്കേസിൽ ഒത്തുതീർപ്പു ചർച്ചകൾ നടക്കുന്നുവെന്ന വാർത്ത തള്ളി കുടുംബം

khashogi-saudi
SHARE

സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകക്കേസിൽ ഒത്തുതീർപ്പു ചർച്ചകൾ നടക്കുന്നുവെന്ന വാർത്ത തള്ളി കുടുംബം. കേസിൽ വിചാരണ പുരോഗമിക്കുകയാണെന്നും ഒത്തുതീർപ്പിനെക്കുറിച്ചു ചർച്ച നടന്നിട്ടില്ലെന്നും ഖഷോഗിയുടെ കുടുംബാംഗങ്ങൾ അറിയിച്ചു.

തുർക്കിയിലെ സൌദി കോൺസുലേറ്റിൽ വച്ചു കൊല്ലപ്പെട്ട ജമാൽ ഖഷോഗിയുടെ കൊലപാതകക്കേസിൽ യാതൊരുവിധ ഒത്തുതീർപ്പു ചർച്ചകളും നടത്തിയിട്ടില്ലെന്നു ഖഷോഗിയുടെ മകൻ സലാഹ്  ഖഷോഗി പറഞ്ഞു. കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുലവരണമെന്നും ശിക്ഷ ഉറപ്പാക്കും. കേസിലെ പുരോഗതി അറിയാൻ എല്ലാവർക്കും താൽപര്യമുണ്ടെങ്കിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. നിയമപരമായ അനുമതി ലഭിച്ചാലുടൻ കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നും സലാഹ് ട്വിറ്ററിൽ കുറിച്ചു. ഖഷോഗിയുടെ കുടുംബത്തിനും അഭിഭാഷകർക്കും വേണ്ടി സംസാരിക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. സത്യസന്ധമായ നീക്കങ്ങൾ ജമാൽ ഖഷോഗിയോടും കുടുംബാംഗങ്ങളോടും നീതി പിലർത്തുന്നതാകുമെന്നും സലാഹ് വ്യക്തമാക്കി. ഒക്ടോബർ രണ്ടിനാണ് ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്. കൊലപാതകത്തിൻറെ ഉത്തരവാദിത്വം നിഷേധിച്ച സൌദി, പതിനൊന്നു പൌരൻമാർക്കെതിരെ കേസെടുത്തിരുന്നു. 

MORE IN GULF
SHOW MORE