69 മണിക്കൂർ; വമ്പൻ പര്‍വ്വതം സാഹസികമായി കീഴടക്കി ദുബായ് പൊലീസ് ഉദ്യോഗസ്ഥൻ

dubai-mountain-09
SHARE

യെമനിലെ അൻ നബി ഷുഹൈബ് പർവ്വതം കീഴടക്കി ദുബായ് പൊലീസ് ഉദ്യോസ്ഥൻ. അഹമദ് സെയിൻ അൽ യാഫി എന്ന ഉദ്യോഗസ്ഥനാണ് പര്‍വ്വതാരോഹണത്തിലൂടെ ശ്രദ്ധേയനായത്. 69 മണിക്കൂറിലാണ് ഉദ്യോഗസ്ഥൻ മല കയറിയത്. 

അറേബ്യൻ ഉപദ്വീപിലെ ഏറ്റവും ഉയരമുള്ളതും അറബ് ലോകത്തെ ഏറ്റവും ഉയരമുള്ള രണ്ടാമത്തേതുമായ മലയാണ് അൻ നബി ഷുഹൈബ്. 3677 മീറ്ററാണ് ഇൗ മലയുടെ ഉയരം. അൽ ദാർ യൂണിവേഴ്സിറ്റി കോളജിന്റെ സഹകരണത്തോടെയായിരുന്നു അൽ യാഫി ഉദ്യമത്തിനൊരുങ്ങിയത്. 

പർവ്വതാരോഹണത്തിനിടെ പ്രതികൂല കാലാവസ്ഥ പലപ്പോഴും  തടസ്സമുണ്ടാക്കിയെന്ന് ഉദ്യോഗസ്ഥൻ‌ പറയുന്നു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.