സ്വകാര്യമേഖലയിലെ വാർഷികാവധി: നിർദേശത്തിൽ നിന്നു പിന്നോട്ടില്ലെന്ന് കുവൈത്ത് പാർലമെൻറ്

Kuwait Philippines
SHARE

കുവൈത്തിലെ സ്വകാര്യമേഖലയിൽ വാർഷികാവധി വർധിപ്പിക്കണമെന്ന നിർദേശത്തിൽ നിന്നു പിന്നോട്ടുപോകിലെന്നു പാർലമെൻ‌റിൻ‌റെ ആരോഗ്യ,സാമൂഹിക,തൊഴിൽ സമിതി. അവധി വർധിപ്പിക്കുന്നതിലൂടെ കൂടുതൽ സ്വദേശികളെ സ്വകാര്യമേഖലയിലേക്കു ആകർഷിക്കാനാകും എന്നാണ് സമിതിയുടെ വാദം. അന്തിമപരിഗണനയ്ക്കായി നിർദേശം ഉടൻ പാർലമെൻറിൽ അവതരിപ്പിക്കും. 

സ്വകാര്യമേഖലയിൽ വാർഷികാവധി വർധിപ്പിക്കണമെന്ന ഭേദഗതിയിൽ ഉറച്ചുനിൽക്കുന്നതായി പാർലമെൻ‌റിൻ‌റെ ആരോഗ്യ സാമൂഹിക തൊഴിൽ സമിതി വ്യക്തമാക്കി. വാർഷികാവധി മുപ്പതിൽ നിന്നും മുപ്പത്തിയഞ്ചായി ദിവസമായി ഉയർത്തണമെന്ന നിർദേശത്തിന് പാർലമെൻ‌റിൻ‌റെ പ്രാഥമിക അംഗീകാരം ലഭിച്ചിരുന്നു. സർക്കാറിൻ‌റെ പിന്തുണയോടെ ഏകകണ്ഠമായിട്ടായിരുന്നു തീരുമാനമെങ്കിലും പിന്നീട് ഭേദഗതിക്കു സർക്കാർ വിരുദ്ധനിലപാടെടുത്തു. ഇതോടെ, നിയമഭേദഗതി പാസാകില്ലെന്ന ആശങ്കയുയർന്നു. മന്ത്രി മറിയം അൽ അഖീലിൻ‌റെ സാന്നിധ്യത്തിൽ ട്രേഡ് യൂണിയൻ, പെട്രോളിയം വർക്കേഴ്സ് യൂണിയൻ, ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവധി വർധന സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് വ്യാപാരസമൂഹത്തിൻറെ നിലപാട്. വാർഷികാവധിയും സേവനകാല ആനുകൂല്യവും വർധിപ്പിക്കുന്നത് സ്വകാര്യമേഖലയിലേക്കു സ്വദേശികളെ ആകർഷിക്കുമെന്നാണ് സമിതിയുടെ നിലപാട്. 

MORE IN GULF
SHOW MORE