സന്ദർശക വീസയിലെത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ്; തീരുമാനത്തിൽ ഇളവ്

kuwait-visa-insurance
SHARE

കുവൈത്തിൽ സന്ദർശക വീസയിലെത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് വേണമെന്ന തീരുമാനത്തിൽ സർക്കാർ ഇളവു വരുത്തി. രണ്ടുദിവസത്തേക്കു വരുന്നവർക്കും നയതന്ത്രപ്രതിനിധികൾക്കും ഇൻഷുറൻസ് ഫീസ് അടയ്ക്കേണ്ടതില്ല.  

കുവൈത്തിൽ സന്ദർശന വീസയിലെത്തുന്നവർക്കു ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന നിലപാടിലാണ് കുവൈത്ത് ഇളവ് വരുത്തിയത്. ഇതിൽ ചില വിഭാഗങ്ങളെ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. നയതന്ത്ര പതിനിധികൾ, ഔദ്യോഗിക നയതന്ത്ര സംഘത്തിലുള്ളവർ, രണ്ടു ദിവസത്തേക്ക് മാത്രം വരുന്നവർ എന്നിവർക്കാണ് ഇളവു നൽകിയിരിക്കുന്നത്. കുവൈത്തിലെ ആരോഗ്യ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ മാത്രം സന്ദർശക വീസയിലെത്തുന്നവരെ മുന്നിൽ കണ്ടാണ് ആരോഗ്യ മന്ത്രാലയം ഇൻഷുറൻസ് നിർബന്ധമാക്കിയത്. സന്ദർശക വീസയിലെത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയിൽ അടിയന്തര സർജറിയും, വൈദ്യസഹായവും മാത്രമാണ് ലഭിക്കുക.  നേരത്തെ ഉള്ള രോഗങ്ങൾക്കും, അടിയന്തര ചികത്സ ആവശ്യമില്ലാത്തതുമായരോഗങ്ങൾക്ക് പരിരക്ഷ ലഭിക്കില്ല. പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്കു വര്‍ധിപ്പിക്കുമെന്നു റിപ്പോർട്ടുകൾക്കിടെയാണ് പുതിയ ഇളവ്. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.