ബിഗ് ടിക്കറ്റ്: ഇന്ത്യക്കാരന് 18.62 കോടി; 10 ൽ 5 ഭാഗ്യശാലികളും ഇന്ത്യക്കാർ

big-ticket
SHARE

അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യൻ തിളക്കം, നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഒരു കോടി ദിർഹം സമ്മാനം. മുംബൈ സ്വദേശി രവീന്ദ്ര ബോലൂറിനാണു 18.62 കോടി രൂപ ലഭിക്കുക. രണ്ടാം സമ്മാനമായ ലാൻഡ് റോവർ ലഭിച്ചതും ഇന്ത്യക്കാരനായ കുമാര ഗണേശനാണ്.

പത്തു ഭാഗ്യശാലികളിൽ അഞ്ചു പേർ ഇന്ത്യക്കാരാണ്. 80,000, 20,000, 10,000 ദിർഹംവീതമാണ് മറ്റ് ഇന്ത്യക്കാർക്ക് ലഭിച്ചത്. കഴിഞ്ഞ മൂന്നു തവണത്തെ നറുക്കെടുപ്പിലും മലയാളികൾക്കായിരുന്നു സമ്മാനം.

MORE IN GULF
SHOW MORE