രാഹുൽ വരവ്: അനുകൂലിച്ചും പ്രതികൂലിച്ചും പ്രവാസികൾ

PTI3_23_2019_000076A
SHARE

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിക്കുമെന്ന പ്രഖ്യാപനത്തോട്  പ്രവാസിമലയാളികൾക്കിടയിൽ  സമ്മിശ്ര പ്രതികരണം. രാഹുൽ ഗാന്ധി ബിജെപിയെ ആണു നേരിടേണ്ടതെന്നാണ് ഒരു വിഭാഗത്തിന്റെ പ്രതികരണം. അതേസമയം , വയനാടിന്  ലഭിച്ച പരിഗണന ഭാവിയിൽ കേരളത്തിനു ഗുണകരമാകുമെന്നു കരുതുന്നവരുമുണ്ട്. 

ഏറേ സന്ദേഹങ്ങൾക്കൊടുവിൽ നാടകീയമാണ്  രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം പ്രഖയ്‌പിച്ചതെങ്കിലും  ഗൾഫ് നാടുകളിലെ  കോൺഗ്രസ് സംഘടനകൾ ആവശത്തോടെയാണ് പ്രഖ്യാപനം  സ്വീകരിച്ചത്. കേരളത്തിനും അതുവഴി ദക്ഷിണേന്ത്യക്കും ഭാവിയിൽ ഇന്ത്യൻ രാഷ്ട്രീയത്തിലും വികസനരംഗത്തും പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ.

ബിജെപിയാണ് മുഖ്യശത്രുവെന്ന ചിന്തയില്ലാതെയാണ് കോൺഗ്രസ് ഈ തീരുമാനമെടുത്തതെന്നായിരുന്നു സിപിഎം അനുഭവികളുടെ ആരോപണം.

സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്തത് അമേറ്റിയിൽ തോൽവി ഭയന്നിട്ടാണെന്നു ബിജെപി അനുഭാവികളുടെ ആരോപണം. അതേസമയം, രാഷ്ട്രീയത്തിനതീതമായി വയനാടിന്റെ വികസനത്തിന് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.

MORE IN GULF
SHOW MORE