സൗദിയിൽ ഗതാഗതം നിയന്ത്രിക്കാൻ ഇനി വനിതാ പൊലീസും

saudi-women-police
SHARE

സൗദിയിൽ ഗതാഗതം നിയന്ത്രിക്കാൻ ഇനി വനിതാ പൊലീസും. ട്രാഫിക് പൊലീസിൽ വനിതകളെ ഉടൻ നിയമിക്കുമെന്നു ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. അതേസമയം, ഒൻപതു മാസത്തിനിനിടെ എഴുപതിനായിരത്തിലധികം വനിതകൾ സൌദിയിൽ ഡ്രൈവിങ് ലൈസൻസ് നേടി. 

കഴിഞ്ഞ വർഷം ജൂൺ ഇരുപത്തിനാലിനു സൌദിയിൽ വനിതകൾക്കു ഡ്രൈവിങ്ങിനു അനുമതി നൽകിയതിനു പിന്നാലെയാണ് ഗതാഗതം നിയന്ത്രിക്കാനും വനിതകൾക്കു അവസരമൊരുങ്ങുന്നത്. രാജ്യത്തെ പൊതു സുരക്ഷാ വകുപ്പ് മേധാവിയുടെ നിർദ്ദേശാനുസരണം വിവിധ സുരക്ഷാ വകുപ്പുകളിൽ നിയമിക്കുന്നതിന് സ്വദേശി വനിതകൾക്ക് പരിശീലനം നൽകിയിരുന്നു. ഇതിൽ ഒരു വിഭാഗത്തെ ട്രാഫിക് പൊലീസിൽ നിയമിക്കുമെന്നു ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു. പൊലീസ് പട്രോളിംങ് സംഘത്തിലും ഹൈവേ പൊലീസിലും വനിതകളെ നിയമിക്കും. അതേസമയം, വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി വരികയാണ്. അൽബാഹ, ഹായിൽ, അൽ ഖസീം, നജ്റാൻ എന്നിവിടങ്ങളിൽ വനിതകൾക്കായി ഉടൻ ഡ്രൈവിങ് സ്കൂളുകൾ തുറക്കും. കഴിഞ്ഞ ആഴ്ചവരെ എഴുപതിനായിരം വനിതകൾക്കു ലൈസൻസ് അനുവദിച്ചതായാണ് കണക്ക്.  

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.