ബ്രെയ്ക്കിന് പകരം ആക്സിലേറ്റർ; എഴുപതുകാരൻ ഓടിച്ച കാര്‍ ഹോട്ടലിനുള്ളില്‍; വിഡിയോ‌

car-accident-video-30-03
SHARE

ദുബായിൽ എഴുപതുകാരൻ എസ്‌യുവി ഹോട്ടലിലേക്ക് ഇടിച്ചുകയറ്റി. ബ്രെയ്ക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടകാരണം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. 

ദുബായിലെ ഉം അൽ ഖ്വയ്നിലാണ് സംഭവം. ബ്രെയ്ക്കിന് പകരം ആക്സിലേറ്റർ ചിവിട്ടിയതോടെ കാർ അതിവേഗത്തിൽ ഹോട്ടലിലേക്ക് ഇടിച്ചുകയറി. ഹോട്ടലിന് മുന്നിലെ ഗ്ലാസ് മുഴുവൻ തകർന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പാർക്കിങ്ങ് ഏരിയയിലേക്ക് പോയ ഡ്രൈവർ, കാറിൽ കയറി വാഹനം എടുത്തു. എന്നാൽ, ഡ്രൈവ് മോഡിൽ നിന്നും വാഹനം റിവേഴ്സിലേക്ക് മാറ്റാതെയാണ് സ്റ്റാർട്ട് ചെയ്ത് നീക്കിയത്. പെട്ടെന്ന് വാഹനം മുന്നോട്ടു നീങ്ങി. വെപ്രാളത്തിൽ ബ്രെയ്ക്ക് ചവിട്ടുന്നതിനു പകരം ആക്സിലേറ്ററിൽ ചവിട്ടി വേഗത കൂട്ടുകയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.

കാർ നേരെ റസ്റ്ററന്റിന്റെ മുന്‍ഭാഗത്തേക്ക് കുതിക്കുകയും ചില്ലുകൾ തകർക്കുകയും ചെയ്തു. വാഹനം ഓടിക്കുന്നവർ നിയമം പാലിക്കണമെന്നും കൂടുതൽ ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

MORE IN GULF
SHOW MORE