കൈക്കൂലിയായി വമ്പൻ ഓഫർ; നിഷേധിച്ച് ഉദ്യോഗസ്ഥൻ; ദുബായുടെ ആദരം

dubai-police-man
SHARE

കൈക്കൂലി നിഷേധിച്ച പൊലീസ് ഉദ്യോസ്ഥനെ ആദരിച്ച് ദുബായ് പൊലീസ്. ഓഫിസർ മുഹമ്മദ് അബ്ദുല്ല ബിലാൽ എന്ന ഉദ്യോഗസ്ഥനാണ് കൈക്കൂലി നിഷേധിച്ച് സത്യന്ധത കാണിച്ചതിനെ തുടർന്ന് സ്ഥാനക്കയറ്റവും അനുമോദനവും ലഭിച്ചതെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പറ‍ഞ്ഞു.

എല്ലാ മാസവും 50,000 ദിർഹം (ഏതാണ്ട് 9,41,593 രൂപ), സ്വന്തമായി ഒരു കാർ, അഡ്വാൻസ് ആയി 30,000 ദിർഹം എന്നിവയാണ് ഒരു സംഘം കൈക്കൂലി ആയി പൊലീസ് ഉദ്യോഗസ്ഥന് ഓഫർ നൽകിയത്. ദുബായിലെ അൽ മുഹൈസ്ന ഭാഗത്ത് നിയമവിരുദ്ധമായി മദ്യം വിൽക്കുന്ന സംഘത്തിലെ അംഗങ്ങളെ പിടികൂടരുതെന്ന് എന്നതായിരുന്നു ആവശ്യം. ഈ സംഘത്തെ നിരീക്ഷിക്കാനും പാടില്ലെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, വമ്പൻ കൈക്കൂലി നിഷേധിച്ച് ഓഫിസർ മാതൃകയായി.

സത്യസന്ധത കാണിച്ച പൊലീസ് ഉദ്യോഗസ്ഥൻ ബിലാലിന്, മേജർ ജനറൽ അൽ മറി സമ്മാനവും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ജോലിയിൽ സ്ഥാനക്കയറ്റം നൽകിയതിന് ബിലാൽ നന്ദി അറിയിച്ചു. തനിക്കും മറ്റ് സഹപ്രവർത്തകർക്കും വലിയ പ്രചോദനമാണ് ഇത് നൽകുന്നത്. തുടർന്നും സത്യസന്ധയോടെയും ആത്മാർഥമായും ജാഗ്രതയോടെയും ജോലി ചെയ്യുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.