ദുബായിലെ ചൈനീസ് വിവാഹം; അപ്രതീക്ഷിത അതിഥിയെ കണ്ട് എല്ലാവരും ഞെട്ടി

chinese-wedding
SHARE

ദുബായ് : അപ്രതീക്ഷിത അതിഥിയായി വിവാഹച്ചടങ്ങിൽ പങ്കെടുത്ത വിഐപിയെ കണ്ടു ദമ്പതികളും മറ്റുള്ളവരും ഞെട്ടി–അതു മറ്റാരുമായിരുന്നില്ല, യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം! ഒൻപത് ചൈനീസ് യുവതീ യുവാക്കളുടെ ദുബായ് അൽ ഖുദ് റ ലവ് ലേയ്കിൽ നടന്ന വിവാഹ ‌ചടങ്ങിലാണ് പ്രിയപ്പെട്ട ഭരണാധികാരി സംബന്ധിച്ചത്.

വാഹനത്തിലെത്തിയ ഷെയ്ഖ് മുഹമ്മദ്കുറച്ച് മാറി നിന്ന് വിവാഹം വീക്ഷിക്കുകയായിരുന്നു. പരമ്പരാഗത ചൈനീസ് വിവാഹ വസ്ത്രമണിഞ്ഞിരുന്ന മണവാളന്മാരും മണവാട്ടിമാരും അദ്ദേഹത്തിൽ നിന്ന് അനുഗ്രഹവും സ്വന്തമാക്കി

ഇതാദ്യമാണ് ദുബായിയുടെ സവിശേഷ മണൽത്തീരത്ത് ഇത്തരത്തിലൊരു സ്വകാര്യ ചടങ്ങ് നടക്കുന്നത്. ഖുദ്റ മരുഭൂമിയിൽ ഹൃദയത്തിന്റെ രൂപത്തിൽ ഒരുക്കിയ വിനോദ സഞ്ചാര കേന്ദ്രമാണ് ലവ് ലെയ്ക്

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.