സൗദിയില്‍ നിന്നെത്തിച്ച മൃതദേഹം മാറിപ്പോയി; തിരിച്ചറിഞ്ഞത് പള്ളിയില്‍ വച്ച്

konni
SHARE

സൗദിയില്‍ അന്തരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം. കോന്നി കുമ്മണ്ണൂർ സ്വദേശി റഫീഖിന്റെ മൃതദേഹമാണ് മാറിയത്. വീട്ടിലെത്തിച്ച് സംസ്കര ചടങ്ങുകൾക്കായി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം ബന്ധുക്കളറിഞ്ഞത്. 

ഇന്നലെ രാത്രിയാണ് മൃതദേഹം കുമ്മണ്ണൂർ ജുമാ മസ്ജിൽ എത്തിച്ചത്. ഇന്ന് രാവിലെ  സംസകാര ചടങ്ങുകൾക്കായി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം യുവതിയുടേതാണെന്ന്  ബന്ധുക്കൾ തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. മൃതദേഹം വിട്ടുകിട്ടാൻ അധികൃതർ ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫെബ്രുവരി 27നാണ് സൗദിഅറേബ്യയിൽ വച്ച് ഹൃദയസ്തംഭനത്തെ തുടർന്ന് റഫീഖ് മരിച്ചത്. ഏറെക്കാലമായി റഫീഖ്‌ സൗദി അറേബ്യയിലാണ് ജോലി നോക്കുന്നത്.

MORE IN BREAKING NEWS
SHOW MORE