ആത്മഹത്യാ പ്രവണത; ബോധവൽക്കരണവുമായി മജീഷ്യൻ മുതുകാട്

magic
SHARE

പ്രവാസികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർധിക്കുന്ന പശ്ചാത്തലത്തിൽ ബോധവൽക്കരണവുമായി മജീഷ്യൻ ഗോപിനാഥ് മുതുകാട്. ഷാർജ ഫ്രണ്ട്സ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ സ്പർശം പരിപാടിയിലാണ് മാജിക്കിലൂടെ ബോധവൽക്കരണം നടത്തിയത്. കഴിഞ്ഞവർഷം അൻപതിലധികം പ്രവാസിഇന്ത്യക്കാരാണ് യു.എ.ഇയിൽ മാത്രം ആത്മഹത്യ ചെയ്തത്. 

വിദ്യാർഥികൾ മുതൽ മുപ്പതും നാൽപ്പതും വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നവരിൽ വരെ ആത്മഹത്യാ പ്രവണത വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ക്രെഡിറ്റ് കാർഡുകൾ, ലോണുകൾ തുടങ്ങി വിവിധ സാമ്പത്തിക ബാധ്യതകൾ, കുടുംബ പ്രശ്നങ്ങൾ, ഒറ്റപ്പെടൽ, ജോലി സമ്മർദ്ദം തുടങ്ങിയവയാണ് ആത്മഹത്യക്കുള്ള കാരണമായി കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രവാസികൾക്ക് ബോധവൽക്കരണം എന്ന ലക്ഷ്യത്തോടെ സ്പർശം എന്ന പരിപാടി ഷാർജയിൽ സംഘടിപ്പിച്ചത്. മാജിക്കൽ മോട്ടിവേഷൻ എന്ന മാജിക്കിലൂടെയായിരുന്നു ബോധവൽക്കരണം.

ഒറ്റപ്പെടൽ ഒഴിവാക്കാൻ നാട്ടിലുള്ള ബന്ധുക്കളുടെ മാനസിക പിന്തുണ പ്രവാസികൾക്കൊപ്പമുണ്ടാകണമെന്നു മുതുകാട് ഓർമിപ്പിച്ചു. ഷാർജയിൽ താമസിക്കുന്ന മലയാളികളായ പ്രവാസികളുടെ കൂട്ടായ്മയായ ഷാർജ ഫ്രണ്ട്സാണ് പരിപാടി സംഘടിപ്പിച്ചത്. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.