യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും കൂടുതൽ വിമാന സർവീസുകൾ വരുന്നു

uae3
SHARE

യു.എ.ഇയിൽ നിന്നു ഇന്ത്യയിലേക്കും തിരിച്ചും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങുന്നു. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന വ്യക്തമാക്കി. കുറഞ്ഞചെലവിൽ വിമാനസർവീസ് തുടങ്ങാൻ വിമാനകമ്പനികളുമായി ചർച്ച നടക്കുകയാണെന്നും സ്ഥാനപതി അറിയിച്ചു. 

ഇരുരാജ്യങ്ങളിലുമായി ആഴ്ചയിൽ ആയിരത്തി അറുപത്തിയെട്ടു സർവീസുകളാണ് നിലവിലുള്ളത്.  ഇവയിലെ ഒരുലക്ഷത്തിഅറുപത്തിയെട്ടായിരം സീറ്റുകൾ നിലവിലുള്ള യാത്രക്കാരെ ഉൾക്കൊള്ളാൻ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് ഇടപെടലുകൾ. ഇന്ത്യയിലേക്കും യുഎഇയിലേക്കും കുറഞ്ഞ നിരക്കിൽ യാത്രാസൌകര്യമൊരുക്കുന്നത് സജീവ പരിഗണനയിലാണെന്നു ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന ന്യൂഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന സമ്മേളനത്തിൽ വ്യക്തമാക്കി. നിലവിലുള്ള പരിമിതികൾ മറികടക്കാൻ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പരിഗണിക്കുന്നത്. കുറഞ്ഞചെലവിൽ വിമാനയാത്രയ്ക്ക് അവസരമൊരുക്കാൻ വിവിധ വിമാനക്കമ്പനികളുമായി കരാറിനു രൂപം നൽകാനും ശ്രമിക്കും.  5,000 കിലോമീറ്ററിൽ താഴെ ദൂരമുള്ള സർവീസുകൾക്ക് ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയ ഇളവുകൾ പദ്ധതിക്കു സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നു അഹമ്മദ് അൽ ബന്ന പറഞ്ഞു. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.