ഭർത്താവിനെ ‘ഞെട്ടിച്ച്’ സുന്ദരിയാകാന്‍ പ്ലാസ്റ്റിക് സർജറി; കിട്ടിയത് ഡൈവോഴ്സ്

divorce
പ്രതീകാത്മകചിത്രം
SHARE

കൂടുതൽ സൗന്ദര്യത്തിനു വേണ്ടിയും ഭർത്താവിനെ ഞെട്ടിക്കുന്നതിന് വേണ്ടിയും പ്ലാസ്റ്റിക് സർജറി ചെയ്ത യുവതിയെ ഭർത്താവ് വിവാഹമോചനം ചെയ്തു. തന്റെ അനുവാദമില്ലാതെ ഭാര്യ ചെയ്ത പ്രവർത്തി ഇഷ്ടപ്പെടാത്ത ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെട്ട് അൽ ഐൻ കുടുംബ കോടതിയെയാണ് സമീപിച്ചത്. കേസ് പരിഗണിച്ച കോടതി, വിവാഹ മോചനം അനുവദിക്കുകയും ചെയ്തു.

അൽ ഐനിലെ ഒരു ആശുപത്രിയിൽ വച്ചാണ് അറബ് സ്ത്രീ പ്ലാസ്റ്റിക് സർജറി നടത്തിയത്. മുഖത്തെ ചുളിവുകളും മറ്റും മാറ്റുകയും ചെറിയ രൂപമാറ്റം വരുത്തുകയുമാണ് ചെയ്തത്. ഭർത്താവ് രണ്ടുമാസത്തെ യാത്രയ്ക്കായി പോയപ്പോഴാണ് ഇത് നടന്നത് എന്നാണ് കോടതി രേഖകൾ പറയുന്നത്. രണ്ടുമാസത്തെ യാത്രയ്ക്കു ശേഷം തിരിച്ചെത്തുന്ന ഭർത്താവിന് സർപ്രൈസ് നൽകാനായിരുന്നു ഭാര്യയുടെ ഈ മാറ്റം. എന്നാൽ, സ്വാഭാവിക സൗന്ദര്യം ഇഷ്ടപ്പെട്ടിരുന്ന ഭർത്താവിന് പ്ലാസ്റ്റിക് സർജറി പോലുള്ളു കാര്യങ്ങളോട് വലിയ എതിർപ്പുമായിരുന്നു.

തന്റെ അനുവാദമില്ലാതെ ഭാര്യ ശസ്ത്രക്രിയയ്ക്ക് വിധേയായി എന്നതാണ് ഭർത്താവിനെ ചൊടിപ്പിച്ച പ്രധാനകാര്യമെന്ന് കോടതി രേഖകളിൽ പറയുന്നു. സർജറിയിലൂടെ ഭാര്യ മറ്റൊരു വ്യക്തിയെ പോലെ ആയെന്നും പറയുന്നു. ഇതാണ് ഭർത്താവിനെ ക്ഷുഭിതനാക്കിയത്. ഡോക്ടറുടെ നിർദേശ പ്രകാരമാണ് പ്രധാനപ്പെട്ട ശസ്ത്രക്രിയ ചെയ്തത് എന്നാണ് ഭാര്യ പറയുന്നത്. ഇക്കാര്യം ഭർത്താവിനെ അറിയിക്കാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഭാര്യ പറഞ്ഞു. എന്നാൽ, ഇതുകൊണ്ടൊന്നും ഭർത്താവിനെ ആശ്വസിപ്പിക്കാൻ സാധിച്ചില്ല. ഇയാൾ വിവാഹമോചനം ആവശ്യപ്പെട്ട് അൽഐൻ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.