സ്വദേശിവൽക്കരണ തോത് വർധിപ്പിക്കാനൊരുങ്ങി യുഎഇ; പ്രവാസികൾക്ക് ആശങ്ക

uae-nitakat-18-03
SHARE

യു.എ.ഇയിൽ സ്വദേശിവൽക്കരണ തോത് വർധിപ്പിക്കൊനൊരുങ്ങുന്നു. സ്വദേശികൾക്കായി ഈ വർഷം മുപ്പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. പ്രവാസികൾക്ക് ആശങ്കയുളവാക്കുന്നതാണ് പുതിയ പ്രഖ്യാപനം.

യു.എ.ഇയിലെ സ്വദേശിവൽക്കരണ തോത് ഈ വർഷം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രിയും വൈസ്പ്രസിഡൻറും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ പ്രഖ്യാപനത്തിൻറെ ചുവടുപിടിച്ചാണ് നടപടികൾ. രാജ്യത്തിൻറെ പ്രധാന അജണ്ടകളിലൊന്നാണ് സ്വദേശിവൽക്കരണമെന്നും ഇതിനായി പൊതു സ്വകാര്യ മേഖലകളിൽ സ്വദേശികൾക്കു ജോലി സാധ്യത ഉറപ്പുവരുത്തുമെന്നും മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രി നാസർ ബിൻ താനി അൽ ഹംലി പറഞ്ഞു. 

ഗതാഗതം, ഇൻഷുറൻസ്, ബാങ്കിങ്, വ്യോമയാനം,  റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലായിരിക്കും സ്വദേശിവൽക്കരണം. സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനായി തൊഴിൽ പരിശീലനം അടക്കം നാലു പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കുന്നത്. 2018 ൽ ഇരുപതിനായിരത്തി ഇരുന്നൂറ്റിഇരുപത്തിയഞ്ചു സ്വദേശികൾക്കു ജോലി നൽകാനായെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഈ മലയാളികളടക്കമുള്ളവർ ജോലി ചെയ്യുന്ന മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്നാണ് പ്രവാസികളുടെ പ്രതികരണം.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.