കുട്ടികൾ ഇന്റർനെറ്റ് ചതികളിൽ കുടുങ്ങാതിരിക്കാൻ യു.എ.ഇയുടെ പദ്ധതി

FACEBOOK-CHINA/
SHARE

സമൂഹമാധ്യമങ്ങൾ അടക്കം ഓൺലൈൻ മേഖലകളിലെ ചതിവലകളിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ലക്ഷ്യമിട്ടു പുതിയ പദ്ധതിയുമായി യു.എ.ഇ. അധ്യാപകരേയും രക്ഷിതാക്കളേയും കുട്ടികളേയും പങ്കാളികളാക്കിയുള്ള ചൈൽഡ് ഡിജിറ്റൽ പദ്ധതിക്കു തുടക്കം കുറിച്ചു. 

ഇന്റർനെറ്റിലെ കെണികൾ കുട്ടികൾക്കു ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻറെ നേതൃത്വത്തിൽ പുതിയ പദ്ധതിക്കു തുടക്കംകുറിച്ചത്. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കുകയും വ്യാപക  ബോധവൽകരണം തുടങ്ങുകയും ചെയ്യും. 

ലൈംഗികമായും മറ്റും കുട്ടികളെ ചൂഷണം ചെയ്യുന്ന വെബ് സൈറ്റുകൾക്കു പുറമെ വ്യക്തികളും ചില ഗ്രൂപ്പുകളും കെണിയൊരുക്കുന്നുവെന്നും ഇത്തരം ചൂഷണങ്ങൾക്കു വിധേയരാകുന്നതിൽ എല്ലാ പ്രായക്കാരുമുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.  പ്രധാനമായും 5 മുതൽ 18 വയസു വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടു 4 തലങ്ങളിലാണു പദ്ധതി നടപ്പാക്കുക. ഇന്റർനെറ്റ്  സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചു കുട്ടികൾക്കായി പ്രത്യേക ക്യാംപുകൾ,  ഇന്റർനെറ്റ് സുരക്ഷയെക്കുറിച്ച് വ്യക്തമാക്കുന്ന പോർട്ടൽ, അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണം തുടങ്ങിവയാണ് ലക്ഷ്യമിടുന്നത്. യുഎഇയിൽ ഒരാൾ  എട്ടു മണിക്കൂർ ഒാൺലൈനിൽ ചെലവഴിക്കുന്നതായാണു കണക്ക്. ഇതിൽ മൂന്നു മണിക്കൂറും സമൂഹമാധ്യമങ്ങളിലാണ് ചെലവഴിക്കുന്നത്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.