ട്രാഫിക് നിയമം ലംഘിച്ചു; യുഎഇയിൽ യുവാവിന് രണ്ടുകോടി 17 ലക്ഷം പിഴ

uae-traffic-fine
SHARE

ട്രാഫിക് നിയമം ലംഘിച്ച് വാഹനമോടിച്ച കുറ്റത്തിന് രണ്ടു കോടി 17 ലക്ഷം രൂപയാണ് യുവാവിൽ നിന്നും റാസൽഖൈമ പൊലീസ് ഇൗടാക്കിയത്. 1251 തവണയാണ് ഇയാൾ നിയമം ലംഘിച്ച് റോഡിലൂടെ പറന്നത്. കൃത്യമായ നിരീക്ഷണത്തിലൂടെ ഒടുവിൽ 23 വയസ്സുള്ള എമിറാത്തി യുവാവിനെ പൊലീസ് പിടികൂടി. പിഴ ശിക്ഷയായി 1,158,000 ദിർഹം (ഏകദേശം രണ്ടു കോടി 17 ലക്ഷത്തിൽ അധികം രൂപ) അടയ്ക്കാൻ നിർദേശം നൽകി. റാസൽഖൈമ പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക ട്രാഫിക് പിഴയായി ചുമത്തുന്നതെന്ന് അധികൃതർ പറഞ്ഞു.

യുവാവ് 1251 തവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ചുവെന്ന് മാപുറ പൊലീസ് ചീഫ് കേണൽ വലീദ് മുഹമ്മദ് ജുമ അറിയിച്ചു. പൊലീസ് അപ്രതീക്ഷിതമായ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. കാലാവധി കഴിഞ്ഞ ഡ്രൈവിങ്ങ് ലൈസൻസ് ആയിരുന്നു യുവാവിന്റെ കൈവശം ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 1200 തവണ അമിത വേഗത്തിനാണ് യുവാവിനെതിരെ കേസുള്ളത്. 51 തവണ കാർ തടഞ്ഞു വയ്ക്കാനും ഉത്തരവുണ്ടായിരുന്നുവെന്ന് കേണൽ പറഞ്ഞു. ഇയാൾക്കെതിരെ മറ്റു ട്രാഫിക് നിയമ ലംഘന കേസുകളുമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

MORE IN GULF
SHOW MORE