വിദേശ തൊഴിലാളികൾക്ക് മാർഗനിർദേശവുമായി ഒമാൻ മാനവവിഭവശേഷി മന്ത്രാലയം

oman-new
കടപ്പാട്- Gulf Business
SHARE

ഒമാനിൽ വിദേശ തൊഴിലാളികൾക്കു മാർഗനിർദേശങ്ങളുമായി  മാനവവിഭവശേഷി മന്ത്രാലയം. തൊഴിലാളികളുടെ അവകാശങ്ങളും നിയമപരിരക്ഷയും വ്യക്തമാക്കുന്ന പ്രത്യേക വിഡിയോ പുറത്തിറക്കി. 

വിദേശ തൊഴിലാളികൾ പൊതുവായി പാലിക്കേണ്ട നിയമങ്ങളും നിർദേശങ്ങളുമാണ് വിഡിയോ രൂപത്തിൽ ഒമാൻ മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയത്. ജോലിക്കായി ഒമാനിൽ എത്തുന്ന വിദേശികൾക്ക് ഏറെ ഉപകരപ്രദമാണ് ഈ വീഡിയോ. വിദേശി തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയോ ശമ്പളം വൈകുന്നതടക്കം പ്രശ്നങ്ങൾ നേരിടുകയോ ചെയ്താൽ തൊഴിലുടമക്കെതിരെ മന്ത്രാലയത്തിൽ പരാതി സമർപ്പിക്കാം. 

മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ ഇതിന് സൗകര്യേമർപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ മന്ത്രാലയത്തിനാണ് അധികാരമുള്ളത്. ലേബർകാർഡ്, തർക്കപരിഹാരം, പ്രതിമാസവേതനത്തിനുള്ള അവകാശം, അധികസമയ ജോലിക്കുള്ള നിരക്കുകൾ തുടങ്ങിയ വിഷയങ്ങളും വിഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്. 

തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം കൂടി ലക്ഷ്മിട്ടാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ -താമസ സാഹചര്യങ്ങൾ ഉറപ്പാക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.തൊഴിലുടമയിൽനിന്ന് ഒളിച്ചോടരുതെന്നും അനധികൃതമായി തൊഴിലെടുക്കുന്നത് പിടിക്കപെട്ടാൽ ശിക്ഷാർഹമായ കുറ്റമാണെന്നും വിഡിയോ ചൂണ്ടിക്കാണിക്കുന്നു. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.