യു.എ.ഇയിൽ കനത്ത മൂടൽമഞ്ഞ്; ജാഗ്രത വേണമെന്ന് പൊലീസ്

uae-fog
SHARE

യുഎഇയിൽ മൂടൽമഞ്ഞു തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. കാഴ്ചാപരിധി കുറഞ്ഞതിനാൽ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നിർദേശം.

പുലർച്ചെ കാഴ്ചാപരിധി കുറയുമെന്നാണ്  കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അബുദബി, ദുബായ്, ഷാർജ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ പലയിടങ്ങളിലും കനത്ത മഴ പെയ്തു. അതേസമയം, കനത്ത മൂടൽ മഞ്ഞ് കാരണം ഷാർജ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ചില വിമാനങ്ങൾ ഫുജൈറ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു.  

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.