ഹജ്ജ്, ഉംറ വീസകൾ ഓൺലൈൻ വഴിയാക്കുമെന്ന് ഉംറ മന്ത്രാലയം

hajj3
SHARE

വിദേശ തീർഥാടകർക്ക് ഹജ്ജ്, ഉംറ വീസകൾ ഓൺലൈൻ വഴിയാക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. മിനിട്ടുകൾക്കകം വീസ ലഭ്യമാക്കുന്ന തരത്തിൽ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ സംവിധാനമെന്നു മന്ത്രാലയം അറിയിച്ചു.

ഹജ്ജ്, ഉംറ തീർഥാടകർക്കു നേരിട്ടു ഓൺലൈൻ വഴി വീസയ്ക്കു അപേക്ഷിക്കാനുള്ള അവസരമാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കുന്നത്. ഇതു നിലവിൽ വരുന്നതോടെ ലോകത്ത് എവിടെ നിന്നും ആര്‍ക്കും ഹജ്ജ് ഉംറ വീസയ്ക്കു നേരിട്ട് അപേക്ഷിക്കാനാകുമെന്നു മന്ത്രാലയത്തിലെ ഓൺലൈൻ സേവന വിഭാഗം ജനറൽ സൂപ്പർവൈസർ അബ്‌ദുറഹ്‌മാൻ അൽ ഷംസ് വ്യക്തമാക്കി.  മതിയായ രേഖകളുള്ളവർ ആവശ്യമായ വിവരങ്ങൾ ഓൺലൈൻ വഴി നൽകിയാൽ മിനിട്ടുകൾക്കകം ഇലക്ട്രോണിക് വീസ നൽകും. നിലവിൽ വിദേശ ഏജൻസികൾ വഴി എംബസിയിൽ നിന്നുമാണ് വീസ നൽകുന്നത്. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ പോർട്ടലിൽ ലഭ്യമായ സേവനങ്ങളും തീർത്ഥാടകർക്ക് തെരഞ്ഞെടുക്കാനാകും. ഉംറ തീർഥാടകരുടെ എണ്ണം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുപ്പതു മില്യൺ തീർഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്നും അബ്‌ദുറഹ്‌മാൻ അൽ ഷംസ് വ്യക്തമാക്കി.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.