‘ഇതെന്റെ അവസാന രാത്രിയാണെങ്കില്‍..’; ഷെയ്ഖ് സുൽത്താന്റെ പ്രസംഗത്തിനിടെ ഇടിമിന്നൽ; വിഡിയോ

sharjah-rulers-speech
SHARE

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രസംഗത്തിന്റെ അവസാനം മിന്നലോടുകൂടി ഇടിമുഴങ്ങുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ഷാർജ യൂണിവേഴ്സിറ്റി പൂർവവിദ്യാർഥി സംഗമത്തിൽ ഷെയ്ഖ് ഡോ.സുൽത്താൻ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം. പ്രസംഗം ഉപസംഹരിക്കവെ അദ്ദേഹം പറഞ്ഞു: ‘എല്ലാ ദിവസവും രാത്രി ഉറങ്ങും മുൻപുള്ള എന്റെ പ്രാർഥനയിൽ ഞാൻ ഇൗ രാജ്യത്തിനും ഇവിടുത്തെ ജനങ്ങൾക്കും നന്മ വരുത്തണേ എന്ന് പ്രാർഥിക്കാറുണ്ട്. ഇതെന്റെ അവസാന രാത്രിയാണെങ്കില്‍ എന്റെ നാടിന് ദൈവഭയമുള്ള ഒരു ഭരണാധികാരിയെ നൽകണേ എന്നും പ്രാർഥിക്കും.’

ഇത്രയും പറഞ്ഞ് അവസാനിച്ചപ്പോഴായിരുന്നു രംഗത്തിന് നാടകീയത പകർന്ന് മിന്നലോടുകൂടി ശക്തമായി ഇടി വെട്ടിയത്. അദ്ദേഹം തലയുയർത്തി ആകാശത്തേയ്ക്ക് ഒന്നു നോക്കിയ ശേഷം പ്രസംഗം അവസാനിപ്പിച്ചു. തങ്ങളുടെ പ്രിയ ഭരണാധികാരിക്ക് സദസ്സ് ദീർഘായുസ്സ് നേർന്നു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.