പറയാൻ ഏറെ; പരാതികളും; അബുദാബിയിലെ ഗൾഫ്കൂട്ടം

gulf-koottam
SHARE

പ്രവാസിമലയാളികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും  പറയാൻ അവസരമൊരുക്കി മനോരമ ന്യൂസിന്റെ പ്രത്യേക പരിപാടി ഗൾഫ് കൂട്ടം. ഗൾഫിലെ സാഹചര്യവും പ്രവാസികളുടെ സാമ്പത്തിക ചിന്തകളും എന്ന വിഷയത്തിൽ നടന്ന ചർച്ച ബോധവൽക്കരണം  കൂടിയായിരുന്നു. അബുദാബിയിൽ നടത്തിയ ഗൾഫ് കൂട്ടം പ്രത്യേക പരിപാടി നാളെ വൈകിട്ട് ഏഴിനു മനോരമ ന്യൂസിൽ പ്രക്ഷേപണം ചെയ്യും.

പറയാൻ ഏറെയുണ്ടായിട്ടും വേദിയില്ലെന്ന പരാതിക്കു പരിഹാരമായാണ് ഗൾഫ്കൂട്ടം ആറാം തവണയും പ്രവാസികൾക്കു മുന്നിലെത്തിയത്. സ്വദേശിവൽക്കരണവും എണ്ണയിതര വരുമാനമാർഗങ്ങളും സജീവമായ ഗൾഫ് മേഖലയിൽ പ്രവാസിമലയാളികളുടെ സാഹചര്യങ്ങളും ചിന്തകളുമാണ് ഗൾഫ് കൂട്ടം ചർച്ച ചെയ്തത്. 

മടങ്ങിവരുന്ന പ്രവാസികളോടുള്ള കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും ബാങ്കുകളുടെയും സമീപനം, പ്രവാസികളുടെ സാമ്പത്തിക ഇടപാടുകൾ, വരവുചെലവുകൾ തുടങ്ങിയവയെല്ലാം ചർച്ചാവിഷയമായി. 

അബുദബി ഇന്ത്യൻ സോഷ്യൽ സെൻററിൽ നടന്ന പരിപാടിയിൽ ലോകകേരള സഭാ അംഗം കെ.ബി.മുരളി, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് ബിനു തോമസ്, I.B.M.C സിഇഒയും മാനേജിങ് ഡയറക്ടറുമായ പി.കെ.സജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ അസോസിയേഷൻ പ്രതിനിധികളും പ്രവാസിമലയാളികളും ചർച്ചയുടെ ഭാഗമായി. 

MORE IN GULF
SHOW MORE