മികച്ച ഗായകരെ തേടി മഴവിൽ മനോരമ ദുബായില്‍; റിയാലിറ്റി ഷോയിൽ അവസരം

reality-show
SHARE

മികച്ച ഗായകരെ കണ്ടെത്താനുള്ള മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പ്രവാസികൾക്കും അവസരം. പ്രായപരിധിയില്ലാത്ത മൽസരത്തിൻറെ ഭാഗമാകാനുള്ള ഓഡിഷൻ വെള്ളിയാഴ്ച ദുബായ് കരാമയിൽ നടക്കും.

പ്രായം മറന്നു പാടാൻ പ്രായപരിധിയില്ലാത്ത മൽസരവേദിയാണ് മഴവിൽ മനോരമ ഒരുക്കുന്നത്. സൂപ്പർ ഹിറ്റായി മാറിയ സൂപ്പർ ഫോറിനു ശേഷം, മികച്ച പാട്ടുകാരെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പ്രവാസികൾക്കും അവസരമൊരുങ്ങുന്നു. ദുബായ് അൽ കരാമയിലെ ഹംസ ബിൽഡിങ്ങിലെ യുണീക് വേൾഡ് ബിസിനസ് സെൻററാണ് വേദി. വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെയാണ് സമയം. 

ബയോഡേറ്റയും രണ്ടു വ്യത്യസ്ത ഗാനങ്ങൾ ആലപിക്കുന്ന വീഡിയോകളും mazhavilmusicuae@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു നേരത്തേ റജിസ്റ്റർ ചെയ്യാവുന്നതാണ്. റജിസ്റ്റർ ചെയ്യാത്തവർക്കു നേരിട്ടെത്തി ഓഡിഷനിൽ പങ്കെടുക്കാം. ഓഡിഷനിൽ വിജയികളാകുന്നവർ റിയാലിറ്റി ഷോയുടെ ഭാഗമാകും. ലോകത്തിൻറെ വിവിധയിടങ്ങളിൽ നടക്കുന്ന ഓഡിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ മാറ്റുരയ്ക്കുന്ന മൽസരമായിരിക്കും മഴവിൽ മനോരമ അവതരിപ്പിക്കുന്നത്. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.