കേരളത്തിൽ ജോലി വാഗ്ദാനം മാത്രം; കായികനയം വരണം: അഞ്ജു ബോബി ജോർജ്

anju-bobby-george
SHARE

കേരളത്തിലെ പല കായികതാരങ്ങൾക്കും സർക്കാരുകളിൽ നിന്നു വാഗ്ദാനങ്ങൾ മാത്രമാണ് ലഭിക്കുന്നതെന്നു ഒളിംപ്യൻ അഞ്ജു ബോബി ജോർജ്. ദേശീയ രാജ്യാന്തര താരങ്ങൾക്കു പോലും കേരളത്തിൽ ഉന്നതപദവികൾ ലഭിക്കാറില്ലെന്നു അഞ്ജു ബോബി ജോർജ് കുവൈത്തിൽ മനോരമ ന്യൂസിനോടു പറഞ്ഞു.

മലയാളികളായ കായികതാരങ്ങൾ ദേശീയ രാജ്യാന്തര തലങ്ങളിൽ മികച്ച പ്രകടനം നടത്തിയാലും അതിനനുസരിച്ചുള്ള അംഗീകാരം ലഭിക്കുന്നില്ലെന്നു  കേരള സ്പോർട്സ് കൌൺസിൽ മുൻ അധ്യക്ഷ കൂടിയായ അഞ്ചു ബോബി ജോർജ് പറഞ്ഞു. പൊലീസ് അടക്കമുള്ള വകുപ്പുകളിൽ മുൻപ് ലഭിച്ചിരുന്ന ജോലി സാധ്യതകൾ ഇപ്പോളില്ലെന്നും അഞ്ചു വ്യക്തമാക്കി.

മറ്റു സംസ്ഥാനങ്ങളിലെ കായികതാരങ്ങൾക്കു അവരുടെ സർക്കാരുകൾ നൽകുന്നത് ഉന്നതപദവികളാണ്. എന്നാൽ, കേരളത്തിൽ പലപ്പോഴും വെറും വാഗ്ദാനങ്ങൾ മാത്രമാണ് ലഭിക്കുന്നത്. സർക്കാരിൻറെ വാഗ്ദാനങ്ങൾ കേട്ടു കുറച്ചു നാൾ കാത്തിരുന്നിട്ടു കായികതാരങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കു ചേക്കേറുന്നതു സാധാരണയായെന്നും അഞ്ചു വ്യക്തമാക്കി. ഈ സാഹചര്യം മാറണമെന്നും കൃത്യമായ കായിക നയം നടപ്പിലാക്കുന്നതിലൂടെ മാത്രമേ കേരളത്തിൻറെ കായിക മേഖല മെച്ചപ്പെടുകയുള്ളൂവെന്നും അഞ്ചു കുവൈത്തിൽ പറഞ്ഞു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.