സൗദിയിൽ തൊഴിൽ കരാർ ഓൺലൈനാക്കും; നടപടി തുടങ്ങി

saudi
SHARE

സൗദിയില്‍ തൊഴില്‍ കരാര്‍ ഓണ്‍ലൈന്‍വല്‍കരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി തൊഴില്‍ മന്ത്രി. പരിഷ്‌കരിച്ച തൊഴില്‍ കരാറില്‍ മുന്ന് സേവനങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സംവിധാനം 8 മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ വഴി തൊഴില്‍ കരാര്‍ രൂപപ്പെടുത്തുവാനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ തൊഴില്‍ കരാറുകള്‍ പരിഷ്‌കരിച്ച് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുവാനുള്ള പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയം ആരംഭിച്ചതായി തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് അല്‍ രാജി അറിയിച്ചു. 

പുതിയ സംവിധാനം 8 മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ധേഹം പറഞ്ഞു. സ്വകാര്യമേഖലയിലെ തൊഴില്‍ സാഹചര്യങ്ങള്‍ വികസിപ്പിക്കുക, പുനരധിവാസ പദ്ധതികളെ പ്രോത്സാഹിപ്പിക്കുക, തൊഴില്‍ വിപണിയിലെ മത്സരാധിഷ്ഠിത സാഹചര്യം വളര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കും മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായി സ്വകാര്യ മേഖലയുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. എക്‌സിറ്റ് വിസ, എക്‌സിറ്റ് - റീ എന്‍ട്രി വിസ, ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയിലേക്കുള്ള തൊഴിലാളിയുടെ കൈമാറ്റം തുടങ്ങിയ സേവനങ്ങള്‍ തൊഴില്‍ കരാറിന്റെ പരിഷ്‌കരിച്ച കരടിലുള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ കരാര്‍ ഓണ്‍ലൈന്‍ വല്‍ക്കരിക്കുന്നതോടെ, തൊഴിലാളിക്ക് സ്വന്തം രാജ്യത്ത് വെച്ച് തന്നെ കരാര്‍ വായിക്കുവാനും വ്യവസ്ഥകളില്‍ യോജിക്കുന്നപക്ഷം കരാര്‍ രൂപപ്പെടുത്തുവാനും സാധിക്കുമെന്നതാണ് പുതിയ സംവിധാനത്തിൻ്റെ പ്രധാന പ്രത്യേകത.

MORE IN GULF
SHOW MORE