മഴവിൽ മനോരമയുടെ ഡി ഫൈവ് ഡാൻസ് ഓഡിഷൻ ദുബായിൽ

Untitled-32
SHARE

നൃത്ത പ്രതിഭകളെ കണ്ടെത്താനുള്ള മഴവിൽ മനോരമയുടെ ഡാൻസ്  റിയാലിറ്റി ഷോയുടെ പുതിയ സീസണിൻറെ ഭാഗമാകാൻ പ്രവാസികൾക്കും അവസരം. ദുബായ് കരാമയിൽ ഡി ഫൈവ് ഡാൻസ് ജൂനിയറിനായുള്ള ഓഡിഷൻ വെള്ളിയാഴ്ച നടക്കും.  

മലയാളികളുടെ സ്വീകരണമുറികളിൽ ചുവടുറപ്പിച്ച ഡി ഫോർ ഡാൻസിനു പിന്നാലെയാണ് അഞ്ചാം സീസണെത്തുന്നത്. പതിനഞ്ചു വയസിൽ താഴെയുള്ള നൃത്തപ്രതിഭകളെ കണ്ടെത്തുന്ന പരിപാടിയുടെ ഭാഗമാകാൻ പ്രവാസി മലയാളികൾക്കും അവസരം. മഴവിൽ മനോരമയുടെ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലുമുള്ള ഫോം പൂരിപ്പിച്ച് d5dancejunioruae@gmail.com എന്ന ഇമെയിലിലേക്ക് അയക്കാം. അതിലൂടെ റജിസ്റ്റർ ചെയ്യുന്നവർക്ക് വെള്ളിയാഴ്ച രാവിലെ ഒൻപതിനും നാലിനുമിടയിൽ ദുബായ് കരാമയിലെ ഹംസ ബിൽഡിങ്ങിലെ യുണീക് വേൾഡ് ബിസിനസ് സെൻററിലെ ഓഡിഷനിൽ പങ്കെടുക്കാം. 

ഫോം ലഭിക്കാത്തവർക്ക് നേരിട്ടെത്തി നൃത്തം  അവതരിപ്പിക്കാനും അവസരമുണ്ട്. ഓഡിഷനിൽ വിജയികളാകുന്നവർക്ക് ഡിഫൈവ് ഡാൻസ് വേദിയുടെ ഭാഗമാകും. ലോകത്തിൻറെ വിവിധയിടങ്ങളിൽ നടക്കുന്ന ഓഡിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ മാറ്റുരയ്ക്കുന്ന മൽസരമായിരിക്കും ഡി ഫൈവ് ഡാൻസ് ജൂനിയർ.

MORE IN GULF
SHOW MORE