പത്താംനിലയിൽ നിന്ന് വീണ് ഒന്നരവയസുകാരി; ജീവനായി പ്രാര്‍ത്ഥിച്ച് യുഎഇ

girl-accident-uae
SHARE

യുഎഇ മുഴുവൻ കണ്ണീരോടെ പ്രാർഥിക്കുകയാണ്. കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് കാറിലേയ്ക്ക് വീണ ഒന്നര വയസുകാരിയുടെ ജീവന് വേണ്ടി. റാസൽഖൈമ സഖർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് മരണത്തോടെ മല്ലടിച്ച് കഴിയുന്നത്.

ഞായറാഴ്ച രാത്രി 11.15നായിരുന്നു കുഞ്ഞ് ഫ്ലാറ്റിന്റെ ജനാലവഴി താഴേയ്ക്ക് വീണത്. കെട്ടിടത്തിന് താഴെ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേയ്ക്കായിരുന്നു കുഞ്ഞ് പതിച്ചത്. ചില്ല് തകർത്തു കാറിന് അകത്തേയ്ക്ക് വീണ കുട്ടിക്ക് ഗുരുതര പരുക്കേറ്റു. ദേഹമാസകലം പരുക്കേറ്റ കുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറയുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷം കുട്ടിയെ ഉബൈദുല്ല ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു.

കുട്ടിയുടെ പിതാവ് സാധനങ്ങൾ വാങ്ങിക്കാൻ സൂപ്പർമാർക്കറ്റിലേയ്ക്ക് പോയ സമയത്തായിരുന്നു സംഭവം. മാതാവ് ആറ് വയസുകാരനായ മൂത്ത മകനെ പിറ്റേന്ന് രാവിലെ സ്കൂളിലേയ്ക്ക് വിടാനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. ജനാലയ്ക്ക് അടുത്തുണ്ടായിരുന്ന സോഫയിൽ കയറിയ കുട്ടി അപകടത്തിലേയ്ക്ക് തെന്നി വീഴുകയായിരുന്നു.

MORE IN GULF
SHOW MORE