ജവാൻമാർക്ക് ആദരവർപ്പിച്ച് പ്രവാസികൾ; ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

pravasi-pulwama
SHARE

കശ്മീരിലെ ഭീകരാക്രമണത്തിൽ മരിച്ച ജവാൻമാർക്ക് ആദരവർപ്പിച്ച് ഗൾഫിലെ പ്രവാസികളായ ഇന്ത്യക്കാർ. യു.എ.ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ എംബസികളിലും കോൺസുലേറ്റുകളിലും സംഘടിപ്പിച്ച ചടങ്ങിൽ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിച്ചത്.

പുൽവാമയിൽ എരിഞ്ഞടങ്ങിയ ഇന്ത്യയുടെ കാവൽക്കാർക്ക് പ്രവാസലോകത്തിൻറെ ശ്രദ്ധാഞ്ജലി. അബുദബി ഇന്ത്യന്‍ എംബസിയിൽ നടന്ന ചടങ്ങിൽ മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾ ജവാന്മാരുടെ ഓർമയ്ക്കു മുന്നിൽ തിരിതെളിച്ചു. എല്ലാ ഇന്ത്യക്കാരും ഒരേ മനസോടെ ഇന്ത്യ ഗവൺമെൻറിനും സുരക്ഷാസേനയ്ക്കുമൊപ്പം അണിനിരക്കുകയാണെന്നു യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി പറഞ്ഞു. 

പ്രത്യേക ലക്ഷ്യത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളെക്കുറിച്ചു ബോധവാന്മാരായിരിക്കണമെന്നും സ്ഥാനപതി ഓർമിപ്പിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിനു കോൺസുൽ ജനറൽ വിപുൽ നേതൃത്വം നൽകി. മസ്ക്കറ്റിലെ ഇന്ത്യൻ എംബസിയിൽ സ്ഥാനപതി മുനു മഹാവറിൻറെ നേതൃത്വത്തിലായിരുന്നു ആദരാഞ്ജലി. യു.എ.ഇ, സൌദി, ഖത്തർ അടക്കമുള്ള രാജ്യങ്ങൾ പുൽവാമയിലെ ഭീകരാക്രമണത്തെ അപലപിച്ചിരുന്നു.

MORE IN GULF
SHOW MORE