ദുബായിലെ ഹോട്ടലുകൾക്ക് ഇനി ബാർ കോഡ് സംവിധാനം

Dubai-Food-quality
SHARE

ദുബായിൽ ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ ഹോട്ടലുകളിൽ ബാർ കോഡ് സംവിധാനം. ഭക്ഷണശാലകളുടെ ശുചിത്വം അടക്കമുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്കു നേരിട്ടറിയാനുള്ള സംവിധാനമാണ് ദുബായ് മുനിസിപ്പാലിറ്റി ഒരുക്കുന്നത്.  

ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കഫ്റ്റീരിയകൾ തുടങ്ങിയ ഭക്ഷണശാലകളുടെ ശുചിത്വം, ഭക്ഷണത്തിൻറെ നിലവാരം എന്നിവയെക്കുറിച്ചു ഉപഭോക്താക്കൾക്കു നേരിട്ടറിയാനാണ് ബാർകോഡ് സംവിധാനം. ദുബായിലെ പതിനെണ്ണായിരത്തിലധികമുള്ള ഭക്ഷണശാലകൾക്കു മുനിസിപ്പാലിറ്റി പ്രത്യേക ബാർ കോഡുകൾ നൽകും. 

ഇതു ഹോട്ടലുകളുടെ പരിസരങ്ങളിലും മെനു കാർഡിലുമൊക്കെയായി പ്രദർശിപ്പിച്ചിരിക്കണം. ഉപഭോക്താക്കൾക്ക് ഫോൺ വഴി ബാർകോഡിലൂടെ ഹോട്ടലിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനാകും. ഹോട്ടലിന്റെ പ്രവൃത്തിസമയം, സ്ഥലം, വെബ്സൈറ്റ്, ശുചിത്വം, ഭക്ഷണ നിലവാര ഗ്രേഡ് എന്നിവയെക്കുറിച്ചുള്ള വിവിരങ്ങൾ ഉടൻ അറിയാനാകും. 

ഗൾഫ് ഫുഡ് പ്രദർശത്തോടനുബന്ധിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ധനകാര്യ വ്യവസായ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് ആൽ മക്തൂമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ഉപഭോക്താക്കൾക്ക് ഭക്ഷണനിലവാരത്തെക്കുറിച്ചു മനസ്സിലാക്കി ഹോട്ടലുകളും റസ്റ്ററൻറുകളും ഭക്ഷണവും തിരഞ്ഞെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ കാര്യ മന്ത്രി മറിയം സായിദ് ഹാരെബ് അൽ മുഹായിരി പറഞ്ഞു. ഭക്ഷണശാലകളെക്കുറിച്ചു പരാതിയുണ്ടെങ്കിൽ അത് അറിയിക്കാനുള്ള 800900 എന്ന നമ്പരും ഇതിനൊപ്പമുണ്ട്.

MORE IN GULF
SHOW MORE