സൗദി കിരീടാവകാശി ഇന്ന് ഇന്ത്യയിൽ; സന്ദർശനം നിർണായകം

saudi-price-18-02
SHARE

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. നയതന്ത്ര വിഷയങ്ങളിലെ ചര്‍ച്ചക്കൊപ്പം വ്യവസായികളുമായി പ്രത്യേക കൂടിക്കാഴ്ചയുമുണ്ടാകും. പുൽവാമയിലെ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ സൌദി കിരീടാവകാശിയുടെ സന്ദർശനം ഏറെ നിർണായകമാണ്.

കശ്മീരിലെ ഭീകരാക്രമണത്തെ സൗദി അപലപിച്ച ശേഷമുള്ള പാക്കിസ്ഥാനിലെ സന്ദർശനത്തിനു പിന്നാലെയാണ് സൌദി കിരീടാവകാശി ഇന്ത്യയിലെത്തുന്നത്. പാക്കിസ്ഥാനിൽ വൻ നിക്ഷേപപദ്ധതികൾ പ്രഖ്യാപിച്ച മുഹമ്മദ് ബിൻ സൽമാൻ, ഡൽഹിയിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. അടിസ്ഥാന സൌകര്യ വികസനം, ഊർജം, വിനോദ സഞ്ചാരം, വിവിരസാങ്കേതിക വിദ്യ, മീഡിയ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും വിവിധ കരാറുകളിൽ ഒപ്പുവയ്ക്കും. 

കിരീടാവകാശിക്കൊപ്പം വിവിധ മന്ത്രിമാരും നാൽപ്പതംഗ വ്യവസായി സംഘവും കൂടെയുണ്ട്. ഇന്ത്യയിലെ വ്യവസായ പ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ സൌദി എംബസിയുടെ ഉദ്ഘാടനം മുഹമ്മദ് ബിൻ സൽമാൻ നിർവഹിക്കും. അതേസമയം, പുൽവാമ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷ സംബന്ധിച്ച വിഷയത്തിൽ നയതന്ത്ര ചർച്ചകളുണ്ടാകുമെന്നാണ് സൂചന. ഇന്ത്യയ്ക്കു പിന്നാലെ ചൈനയും സൌദി കിരീടാവകാശി സന്ദർശിക്കും.

MORE IN GULF
SHOW MORE