കുവൈത്തിലെ റസ്റ്ററൻ‌റുകളുടെ അടുക്കളയിൽ ഇനി നിരീക്ഷണ ക്യാമറ

kuwait-cafteria
SHARE

കുവൈത്തിൽ റസ്റ്ററൻ‌റുകളിലെയും കഫറ്റീരിയകളിലെയും അടുക്കളയിൽ നിരീക്ഷണ ക്യാമറ നിർബന്ധമാക്കണമെന്ന് നിർദേശം. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കണമെന്നു ഭക്ഷ്യ, പോഷകാഹാര അതോറിറ്റി ചെയർമാൻ ഈസ അൽ കന്ദരി ആവശ്യപ്പെട്ടു.

ഭക്ഷണം പാചകം ചെയ്യുന്നത് ഉപഭോക്താവിന് കാണാൻ കഴിയുംവിധം സ്ക്രീനുകൾ പ്രദർശിപ്പിച്ചിരിക്കണമെന്നാണ് നിർദേശം. അടുക്കളയുടെ ശുചിത്വവും പാചകം ചെയ്യുന്ന രീതിയുമുൾപ്പെടെ ഉപഭോക്താവ് ശ്രദ്ധിക്കുന്നുവെന്നത് സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഉടമകളെ നിർബന്ധിതരാക്കുമെന്നാണ് ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ വിലയിരുത്തൽ. ഭക്ഷണത്തിനു മികച്ച നിലവാരം ഉറപ്പുവരുത്തുവന്നതിന് ഇതു സഹായിക്കുമെന്നു അതോറിറ്റി ചെയർമാൻ ഈസ അൽ കന്ദരി പറഞ്ഞു. 

ക്യാമറകൾ സ്ഥാപിക്കുന്നതിന് പുറമെ അടുക്കളയുടെ ചുമർ, സുതാര്യമായ ഗ്ളാസ് കൊണ്ടു നിർമിച്ചതാകണമെന്നും ഭക്ഷണം എങ്ങനെയാണ് പാകം ചെയ്യുന്നതെന്നു ഉപഭോതാക്കൾക്ക് കാണാനാകണമെന്നും നിർദേശമുണ്ട്. പാചകയിടങ്ങളിൽ പാലിക്കേണ്ട നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത് ആരോഗ്യരംഗത്തും ഗുണം ചെയ്യും. ക്യാമറകൾ സ്ഥാപിക്കുമെങ്കിലും  ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധന നിർത്തേണ്ടതില്ലെന്നും ക്യാമറയുടെ സാന്നിധ്യം പരിശോധകർക്കു ജോലി എളുപ്പമാക്കുമെന്നും കന്ദരി വ്യക്തമാക്കി.

MORE IN GULF
SHOW MORE