എയർ കേരള പദ്ധതിയെക്കുറിച്ചു പുനരാലോചിക്കുമെന്നു മുഖ്യമന്ത്രി

pinaray-1
SHARE

ഇടതുസർക്കാർ ഭരണത്തിലേറിയപ്പോൾ ഉപേക്ഷിച്ച എയർ കേരള പദ്ധതിയെക്കുറിച്ചു പുനരാലോചിക്കുമെന്നു  ലോകകേരള സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ സെൽ, കേരളാ ബാങ്ക് തുടങ്ങി പത്തു ശുപാർശകളിൽ മേലുള്ള ചർച്ചകളായിരുന്നു  സമ്മേളനത്തിലെ പ്രധാനഅജണ്ട. 

എഴു ഉപസമിതികൾ സമർപ്പിച്ച 48 ശുപാർശകളിൽ നിന്നും ഉടൻ നടപ്പിലാക്കേണ്ട പത്തുശുപാർശകളിൽമേലാണ് ചർച്ച നടന്നത്. ഇൻർനാഷണൽ മൈഗ്രേഷൻ സെൻറർ രൂപീകരണം, എമിഗ്രേഷൻ ഫസിലിറ്റേഷൻ സെൻറ്ർ, പ്രവാസികൾക്ക് നിക്ഷേപ സൌകര്യമൊരുക്കുന്ന കേരള ബാങ്ക്, പ്രവാസികൾക്കുള്ള വീടു പദ്ധതി, സ്കിൽഡ് എൻഹാൻസ്മെൻറ് ഹൈപ്പവർ കമ്മിറ്റി തുടങ്ങിയ ശുപാർശകളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകും. ഇടതുസർക്കാർ അധികാരത്തിലേറിയപ്പോൾ ഉപേക്ഷിച്ച എയർ കേരള പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ പുനരാലോചനയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആരോഗ്യരംഗത്ത്, എയിംസിനേക്കാൾ മികച്ച സ്ഥാപനം നിർമിക്കുന്ന കാര്യം ലോകകേരള സഭയുടെ സഹായത്തോടെ ആലോചിക്കാവുന്നതാണ്. വിദേശത്തു ജോലിക്കു പോകുന്നതിനായുള്ള പൊലീസ് ക്ളിയറൻസ് ഓൺലൈൻ വഴി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, കെ.സി.ജോസഫ് എം.എൽ.എ, വ്യവസായികളായ എം.എ.യൂസഫലി, ആസാദ് മൂപ്പൻ, രവി പിള്ള അഭിനേതാവ് ആശാ ശരത് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

MORE IN GULF
SHOW MORE