പ്രവാസിവനിതകൾക്ക് പ്രത്യേകം സെല്ലുകൾ; ലോക കേരള സഭയിൽ മുഖ്യമന്ത്രിയുടെ ഉറപ്പ്

lokakerala-sabha-cm
SHARE

പ്രവാസിവനിതകൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം ലക്ഷ്യമിട്ടു നോർക്കയുടെ നേതൃത്വത്തിൽ എൻ.ആർ.ഐ വനിതാ സെല്ലുകൾ രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു എൻ.ആർ.ഐ നിർമാണ കമ്പനി രൂപീകരിക്കുമെന്നും ദുബായിൽ ലോക കേരള സഭയുടെ പശ്ചിമേഷ്യൻ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. 

ലോകകേരള സഭയുടെ ഉപസമിതികൾ സമർപ്പിച്ച പത്തുശുപാർശകൾ പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വിദേശത്തുപോകുന്ന വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങൾക്കാണ് വനിതാ സെല്ലുകൾ രൂപീകരിക്കുന്നത്.

പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു തൊഴിൽ സംരഭകങ്ങൾക്കായി കോർപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണ്. എൻ.ആർ.ഐ നിർമാണ കമ്പനിയിൽ പ്രവാസികൾക്കു നിക്ഷേപം നടത്താമെന്നും ഇതു വികസനത്തിനു ഉപകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. പ്രവാസിബാങ്കിൻറെ സാധ്യത സർക്കാർ പരിശോധിച്ചു വരികയാണെന്നും നിക്ഷേപത്തിനു ഡിവിഡൻഡ് നൽകുന്ന പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

MORE IN GULF
SHOW MORE