150 ദിർഹത്തിന് കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു, ദുബായിൽ പ്രതിയ്ക്കു ജീവപര്യന്തം

JAIL
SHARE

ദുബായ്: 150 ദിർഹത്തിന് വേണ്ടി കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ദുബായ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കൊല്ലപ്പെട്ട യുവതിയുമായി പരിചയത്തിലാകുന്നത് കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ്. പറഞ്ഞുറപ്പിച്ചതനുസരിച്ച് ഇരുവരും ബർഷ മേഖലയിലെ ഒരു കെട്ടിട ഫ്ലാറ്റിലെത്തി. ശാരീരികബന്ധം പുലർത്തിയശേഷം ഇടപാട് സംബന്ധിച്ച് തർക്കമായി. 150 ദിർഹം നൽകാമെന്നാണ് പ്രതി പറഞ്ഞിരുന്നത്. ഇതിനു തയാറാകാത്തതിനെ തുടർന്നുണ്ടായ വാക്ക് തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. പിടിവലിക്കിടെ കീറിയ വസ്ത്ര തുമ്പ് കഴുത്തിൽ മുറുക്കി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. പണവും മൊബെൽ ഫോണും കൈക്കലാക്കി പ്രതി ഉടൻ ഫ്ലാറ്റിൽ നിന്നും കടന്നു കളന്നു കളഞ്ഞു.

കെട്ടിടത്തിൽ നിന്നും രൂക്ഷഗന്ധം ഉയർന്നതായി താമസക്കാരുടെ പരാതിയെ തുടർന്നാണ് പൊലീസ് സംഭവം അറിയുന്നത്. കെട്ടിടത്തിന്റെ മാലിന്യ മുറിയിൽ നിന്നും ഇടനാഴിയിലേക്ക് ഗന്ധം പരക്കുകയാണെന്നു തെറ്റിദ്ധരിച്ച തൊഴിലാളികൾ കെട്ടിടം സുഗന്ധമുപയോഗിച്ച് ശുചീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്ന് പാറാവുകാരനാണ് പൂട്ടിക്കിടന്ന ഫ്ലാറ്റ് തുറന്നു പൊലീസിൽ വിവരമറിയിച്ചത്.

പൊലീസിന്റെ തന്ത്രപൂർവനീക്കം പ്രതിയെ കുടുക്കി

ശാരീരിക പീഡനമാണ് കൊലക്ക് കാരണമായതെന്നു വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. സ്ത്രീയുടെ മൊബൈൽ ഫോൺ കാണാതിരുന്നതാണ് കേസിനു വഴിത്തിരിവായത്. മൊബൈൽ ഫോൺ സംബന്ധിച്ചുള്ള അന്വേഷണത്തിൽ അതു വിറ്റതായി വ്യക്തമായി. ഫോൺ കടയിൽ നൽകിയതു ആരാണെന്ന അന്വേഷണം കച്ചവടക്കാരനുമായി സഹകരിച്ചാണ് പൊലീസ് നടത്തിയത്. ഇതേതുടർന്ന് അൽ ഐനിലെ താമസ സ്ഥലത്തു വച്ച് 33കാരനായ പാക്കിസ്ഥാനി പൊലീസ് പിടിയിലായി. യുവതി താമസിച്ചിരുന്ന ബറാഹയിലും ഇയാൾ സന്ദർശകനായിരുന്നു.

നേരത്തെ 150 ദിർഹം കാമുകിക്ക് നൽകിയതുകൊണ്ടാണ് പണം നൽകാതിരുന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി കോടതിയിൽ വ്യക്തമാക്കിയിരുന്നു. 

MORE IN GULF
SHOW MORE