അന്ന് പലതവണ യുദ്ധ മുഖത്തേക്ക് യാത്ര ചേയ്യേണ്ടി വന്നു; അനുഭവം പങ്കുവച്ച് അൽ മക്തും

mohammed-bin-rashid-1
SHARE

ഇറാഖിന്റെ കുവൈത്ത് അധിനിവേശ യുദ്ധകാലത്തെ അനുഭവങ്ങൾ പങ്കുവച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 1991 ജനുവരി 16ന് ഇറാഖ് സൈന്യത്തിന്റെ പിടിയിൽ നിന്നും കുവൈത്ത് മോചിപ്പിക്കാനുളള അമേരിക്കയുടെ സൈനിക ഓപ്പറേഷനായ 'മരുഭൂ കൊടുങ്കാറ്റി'ന്റെ ഭാഗമായി ദുബായ് തുറമുഖം. സൈനിക വിമാനത്താവളങ്ങളും തുറമുഖങ്ങളും ഗോഡൗണുകളും സൈനിക താവളങ്ങളായി. 

അക്കാലത്ത് മറ്റൊരു ഗൾഫ് രാജ്യത്തും കാണാനാകാത്ത സർവ സൗകര്യങ്ങളുമുള്ള ജബൽ അലി തുറമുഖം സംയുക്ത സൈനിക കേന്ദ്രമായിരുന്നു. പല തവണ സൈനിക ഓപ്പറേഷൻ കേന്ദ്രങ്ങളിലേക്ക് എനിക്ക് യാത്ര ചെയ്യേണ്ടി വന്നു. 9 ലക്ഷം പട്ടാളക്കാരെ നയിച്ചിരുന്ന ജനറൽ നോർമാനുമായുള്ള ബന്ധത്തിന്റെ ഭാഗമായിരുന്നു അത്. ജീവഹാനി പരമാവധി കുറച്ച് കുവൈത്ത് മോചനം സാധ്യമാക്കാനുള്ള വഴികളാണ് ആരാഞ്ഞത്. 

സദ്ദാമിന്റെ അവിവേകത്തിന് കുവൈത്ത്, ഇറാഖ് ജനതയെ ബലിയാടുകളാക്കാതിരിക്കാൻ നിതാന്ത ജാഗ്രത പുലർത്തിയിരുന്നു. സൈനിക നീക്കം ഫലം കണ്ടതോടെ സദ്ദാം പിന്തിരിയാൻ നിർബന്ധിതനായി. കുവൈത്ത് മോചിപ്പിക്കാൻ അധിനിവേശ കുവൈത്തിൽ ആദ്യം കാല് കുത്തിയത് യുഎഇ സൈനികരായിരുന്നു. ആ യുദ്ധം നീണ്ടിരുന്നൂവെങ്കിൽ സ്വാതന്ത്ര്യത്തിനു വേണ്ടി രാജ്യത്തിന്റെ മക്കൾക്ക് മരണം വരിക്കേണ്ടി വരുമായിരുന്നു. കുവൈത്ത് മോചന പോരാട്ടത്തിലെ സ്മരണീയ കാര്യം ഈ ദേശത്തെ യുവാക്കളായ സായുധ സൈനികരുടെ സമർപ്പണമനോഭാവമായിരുന്നു. ജീവത്യാഗത്തിനു സജ്ജരായി അവർ സന്തോഷത്തോടെ പട്ടാള റിക്രൂട്ടിങ് സെന്ററുകളിലേക്ക് പ്രവഹിച്ചു. 

ദേശത്തിന്റെ ആത്മാവ് ഉൾക്കൊണ്ട അവർ പോരാട്ടത്തിന്റെ പ്രതീകങ്ങളായി. ഇറാഖ് സൈന്യം പരാജിതരായതോടെ കുവൈത്ത് യുദ്ധം അവസാനിച്ചെങ്കിലും അതു പൂർണ യുദ്ധവിരാമമായിരുന്നില്ല.  മേഖലയിൽ പുതുയുഗപ്പിറവിയുടെ തുടക്കമായിരുന്നു. മധ്യപൂർവ ദേശത്ത് വലിയ രാജ്യങ്ങൾ കുപ്പ് കുത്തിയ യുഗം. ഗൾഫ് മേഖലയുടെ മുഖചിത്രം എന്നന്നേക്കുമായി മാറ്റിയ ചരിത്രപരമായ അബദ്ധമായിരുന്നു കുവൈത്ത് യുദ്ധമെന്നും അൽ മക്തൂം പറയുന്നു.

MORE IN GULF
SHOW MORE