ലോകകേരള സഭാ മേഖലസമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം; ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചേക്കും

lok-kerala-2019
SHARE

ലോകകേരള സഭാ മേഖലസമ്മേളനത്തിനു വെള്ളിയാഴ്ച ദുബായിൽ തുടക്കം. പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും മുൻനിർത്തിയുള്ള ചർച്ചകൾ സമ്മേളനത്തിലുണ്ടാകും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രവാസികൾക്കായുള്ള സംസ്ഥാനസർക്കാരിൻറെ ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചേക്കും. 

ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന സമ്മേളനത്തിൽ ലോക കേരള സഭയുടെ ഏഴ് ഉപ സമിതികൾ തയ്യാറാക്കിയ ശുപാർശകളിൽമേലുള്ള ചർച്ചകൾ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും മുൻനിർത്തിയുള്ള സമഗ്രമായ ചർച്ചകളാണ് വെള്ളി, ശനി ദിവസങ്ങളിലായി നടക്കുക. ഇതാദ്യമായാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനം ഇന്ത്യക്കു പുറത്തുവച്ചു നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി കെ.സി.ജോസഫ്, നോർക്ക റൂട്സ് പ്രതിനിധികൾ, ലോകകേരള സഭാ അംഗങ്ങൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. അതേസമയം, നൃത്തസംഗീത പരിപാടികളും സമ്മേളനത്തിൻറെ ഭാഗമായി ഒരുക്കുന്നുണ്ട്. പ്രവാസികൾക്ക് നിക്ഷേപത്തിന് ഡിവിഡൻഡ് നൽകുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കഴിഞ്ഞവർഷം ജനുവരിയിലാണ് ലോകകേരള സഭയുടെ ആദ്യസമ്മേളനം തിരുവനന്തപുരത്തു ചേർന്നത്.

MORE IN GULF
SHOW MORE