കാമുകനെ കൊന്ന് പാചകം ചെയ്ത കേസിൽ കൂടുതൽ വെളിപ്പെടുത്തൽ; കുരുക്കി സാക്ഷിമൊഴി

woman-crime
SHARE

അൽ ഐയ്നിൽ മൊറോക്കൻ സ്വദേശിനിയായ കാമുകി കാമുകനെ കൊലപ്പെടുത്തി പാചകം ചെയ്ത കേസിൽ സാക്ഷികൾ കോടതിയിൽ മൊഴി നൽകി. കൊലപാതകം കണ്ടെത്തുന്നതിന് രണ്ടു ദിവസം മുൻപ് യുവതി താമസിക്കുന്ന ഫ്ലാറ്റിൽ പ്രത്യേക ഗന്ധം ഉയർന്നിരുന്നുവെന്നാണ് അയൽവാസികളുടെ മൊഴി. കാമുകനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനാണ് മൃതദേഹം വെട്ടിമുറിച്ച് പാചകം ചെയ്തത്. 37 വയസ്സുള്ള മൊറോക്കൻ യുവതിയാണ് അൽ ഐയ്ൻ ക്രിമിനൽ കോടതിയിൽ നടപടി നേരിടുന്നത്. 2017 നവംബറിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

യുവതി താമസിക്കുന്ന ഫ്ലാറ്റിന് അടുത്തുള്ള രണ്ട് ഫിലിപ്പീൻ സ്വദേശികളാണ് ദൃക്സാക്ഷികൾ. മൊറോക്കൻ യുവതിയെ പരിചയമില്ലെന്നും അതിനു മുൻപ് അധികം അവിടെ കണ്ടിട്ടില്ലെന്നും ഒരാൾ കോടതിയിൽ പറഞ്ഞു. കേസ് പുറത്താകുന്നതിന് രണ്ടു ദിവസം മുൻപ് ഫ്ലാറ്റിൽ നിന്നും ദുർഗന്ധം ഉണ്ടായിരുന്നുവെന്ന് ഇവർ പറഞ്ഞു. രണ്ടാമത് മൊഴി കൊടുത്തത് മൊറോക്കൻ യുവതിയുടെ റൂംമേറ്റ് ആണ്. എന്തോ മോശം ഗന്ധം ഫ്ലാറ്റിൽ ഉണ്ടായിരുന്നുവെന്ന് ഇവർ പറഞ്ഞു. സംഭവം സെക്യൂരിറ്റിയോട് പറഞ്ഞിരുന്നു. അയാൾ പറഞ്ഞത് മൽസ്യം വാങ്ങിയിട്ടുണ്ടാകുമെന്നാണ്. എന്നാൽ, അത് മൽസ്യത്തിന്റെ ഗന്ധം അല്ലായിരുന്നുവെന്നും രണ്ടാമത്തെ യുവതി പറഞ്ഞു. കേസ് മറ്റൊരു ദിവസം പരിഗണിക്കാൻ മാറ്റിവച്ചു.

കാമുകനെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്ന് യുവതിയുടെ അഭിഭാഷകൻ പറഞ്ഞു. സ്വയരക്ഷയ്ക്കു വേണ്ടിയാണ് കൃത്യം ചെയ്തതെന്നും അഭിഭാഷകൻ വാദിച്ചു. യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും ആണെന്നും മക്കൾ പിതാവിനൊപ്പം മൊറോക്കയിൽ ആണു താമസം. യുവതി കഴിഞ്ഞ പത്തുവർഷമായി യുഎഇലും. ഏഴു വർഷങ്ങൾക്കു മുൻപാണ് കൊല്ലപ്പെട്ട യുവാവിനെ പരിചയപ്പെടുകയും ഇഷ്ടത്തിലാകുകയും ചെയ്തത്. അടുത്തടുത്ത കടകളിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.

സംഭവം നടന്ന ദിവസം ഇരുവരും സുഹൃത്തുക്കളുമായി കറങ്ങാൻ പോയിരുന്നു. പുലർച്ചെ മൂന്നു മണിയോടെ യുവതിയെ തിരികെ വീട്ടിലെത്തിച്ചതും കാമുകൻ തന്നെയാണ്. തുടർന്ന് ഉച്ചയോടെ വീണ്ടും യാത്രപോകാൻ കാമുകൻ യുവതിയെ വിളിച്ചെങ്കിലും അവർ അതിനു സമ്മതിച്ചില്ല. മറ്റൊരു ഫ്ലാറ്റിലേക്കു താമസം മാറുന്നതിന്റെ തിരക്കിലായിരുന്ന യുവതി വീട്ടുസാധനങ്ങൾ മാറ്റുന്നതിനു തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ കാമുകൻ യുവതിയെ അടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും തല മേശയിൽ ഇടിപ്പിക്കുകയും ചെയ്തതായി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്നുണ്ടായ ദേഷ്യത്തിൽ യുവതി സമീപത്തുണ്ടായിരുന്ന കത്തിയെടുത്ത് കാമുകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. തന്റെ കക്ഷിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.

ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചുവെന്ന് അൽ ഐയ്ൻ പൊലീസ് അധികൃതർ പറഞ്ഞു. മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കൊലപാതകം എന്നാണു പൊലീസ് പറയുന്നത്. ഏഴു വർഷമായുള്ള ബന്ധത്തിനുശേഷം വിവാഹത്തിൽ നിന്നും യുവാവ് പിൻമാറിയതാണ് യുവതിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. സംഭവ ദിവസം രാത്രി കാമുകനെ യുവതി ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് ക്ഷണിച്ചു. തുടർന്ന് ഇരുവരും തമ്മിൽ ശക്തമായ വാക്കുതർക്കം ഉണ്ടായി. ഒടുവിൽ കത്തി ഉപയോഗിച്ച് യുവതി കാമുകന്റെ നെഞ്ചിലും അടിവയറ്റിലും വെട്ടുകയായിരുന്നു. മൃതദേഹം ഒളിപ്പിക്കാനായി ഇവർ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. രണ്ടു ബാഗുകളിലാക്കി മൃതദേഹം അവിടേക്കു മാറ്റി. അവിടെ വച്ചാണ് ക്രൂരമായ മറ്റുസംഭവങ്ങൾ ഉണ്ടായതെന്നും പൊലീസ് പറയുന്നു. യുവാവിന്റെ  വസ്ത്രങ്ങളും പഴ്സും നശിപ്പിച്ചിരുന്നു.

യുവാവ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തയാറെടുത്തതാണ് 37 വയസ്സുള്ള കാമുകിയെ പ്രകോപിപ്പിച്ചത് എന്നാണ് കോടതിയിൽ നിന്നുള്ള റിപ്പോർട്ട്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങൾ ഓരോന്നായി ബ്ലെൻഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. അതിനുശേഷം ഇവർ ഇത് പാചകം ചെയ്യുകയും തെളിവുകൾ നശിപ്പിക്കുകയുമായിരുന്നുവത്രേ. 

യുവാവിന്റെ അജ്മാനിലുള്ള സഹോദരൻ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്നു മാസം മുൻപ് കാമുകൻ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടതോടെ ഇരുവരും താമസിച്ചിരുന്ന ക്വാർട്ടഴ്സിൽ നിന്നു ഇയാളെ പുറത്താക്കിയെന്നും കാമുകി പറഞ്ഞു. എന്നാൽ, സംശയം തോന്നിയതിനെത്തുടർന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. 

കൃത്യം നടത്തി മാസങ്ങൾക്ക് ശേഷമാണ് യുവതിയെ പിടികൂടിയതെന്ന് അൽ ഐയ്ൻ പ്രോസിക്യൂഷൻ അധികൃതർ സൂചിപ്പിച്ചു. ഏഴു വർഷമായി യുവാവിനെ സാമ്പത്തികമായും യുവതി സഹായിച്ചിരുന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം അപാർട്ട്മെന്റിലെ രക്തവും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ സുഹൃത്തിനെ വിളിച്ചിരുന്നുവെന്നുമാണ് യുവതിയുടെ മൊഴി.

MORE IN GULF
SHOW MORE