സൗദിയിൽ വാഹനാപകടം; മലയാളി ഉൾപെടെ രണ്ടു മരണം

saudi-accident
SHARE

തായിഫ്: സൗദിയിൽ പിക്കപ്പും കാറും കൂട്ടിയിടിച്ച് മലയാളി ഉൾപെടെ രണ്ടു പേർ മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് മഞ്ഞൾപാറ സ്വദേശി മാട്ടുമ്മൽ സിദ്ദീഖ് (50) ആണ് മരിച്ചത്. സൗദീ പൗരനാണ് മരിച്ച മറ്റൊരാൾ. പരുക്കേറ്റ കൊല്ലം സ്വദേശി നജീം തുറബ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തായിഫിൽനിന്ന് 80 കിലോമീറ്റർ അകലെ തുറബ-ബീഷ റോഡിലായിരുന്നു അപകടം. സിദ്ദീഖ് സഞ്ചരിച്ച പിക്കപ്പും സ്വദേശിയുടെ കാറും കൂട്ടിയിടിക്കുകയായിരുന്നു. സിദ്ദീഖിന്‍റെ മൃതദേഹം സൗദിയിൽ ഖബറടക്കും. ഭാര്യ ജസീന. മക്ക‍ൾ: മിർസ ഷറി, റിൻസ ഷറി.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.